ലണ്ടന്‍: ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച 'ജോഡോ താടി' ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്താനാണ് രാഹുല്‍ പുതിയ സ്റ്റൈലില്‍ എത്തിയത്.
ജോഡോ യാത്രയിലുടനീളം താടിയും മുടിയും നീട്ടി വളര്‍ത്തി ജീന്‍സും വെള്ള ടി-ഷര്‍ട്ടും ധരിച്ചിരുന്ന രാഹുല്‍, സ്യൂട്ടും ടൈയ്യും അണിഞ്ഞ് പുതിയ ലുക്കിലെത്തിയാണ് പ്രഭാഷണം നടത്തിയത്. പുതിയ ഗെറ്റപ്പിലുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ 'ലേണിംഗ് ടു ലിസണ്‍ ഇന്‍ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി' എന്ന വിഷയത്തിലാണ് രാഹുല്‍ ഗാന്ധി പ്രഭാഷണം നടത്തിയത്. മൂന്ന് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസാരിച്ച രാഹുല്‍, താന്‍ നടത്തിയ ഭാരത് ജോഡോ യാത്രയും സംഭാഷണത്തില്‍ ഉള്‍പ്പെടുത്തി.
വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന രാഹുലിന്റെ ഫോട്ടോ കോണ്‍ഗ്രസ് നേതാക്കളടക്കം പങ്കുവച്ചിട്ടുണ്ട്. ഒരാഴ്ചയാണ് രാഹുലിന്റെ യു.കെ പര്യടനം. മാര്‍ച്ച് അഞ്ചിന് ലണ്ടനിലെ ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കും.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) അംഗങ്ങളുമായും ബിസിനസ് കമ്മ്യൂണിറ്റി അംഗങ്ങളുമായും രാഹുല്‍ ഗാന്ധി ആശയ വിനിമയം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.