ഇസ്ലമാബാദ്: മതനിന്ദാ കുറ്റം ആരോപിക്കപ്പെട്ട് കഴിഞ്ഞ 21 വര്‍ഷങ്ങളായി പാകിസ്ഥാനിലെ ജയിലില്‍ കിടക്കുന്ന അന്‍വര്‍ കെന്നത്ത് എന്ന ക്രൈസ്തവ വിശ്വാസിയുടെ കേസ് പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി. പ്രാദേശിക ഇസ്ലാമിക നേതാവുമായുള്ള തര്‍ക്കത്തിനിടയില്‍ തന്റെ ക്രൈസ്തവ വിശ്വാസം സംരക്ഷിച്ചു നിര്‍ത്തി എന്ന ആരോപണമാണ് അന്‍വറിനെ മതനിന്ദാ കുറ്റത്തിന് ജയിലിലെത്തിച്ചത്.
ഫിഷറീസ് മന്ത്രാലയത്തിലെ മുന്‍ ജീവനക്കാരനായിരുന്ന അന്‍വര്‍ കെന്നത്തും ലാഹോര്‍ പള്ളി സെക്രട്ടറി ഹാജി മെഹ്മൂദ് സഫറും തമ്മിലായിരുന്നു വാക്കുതര്‍ക്കം ഉണ്ടായത്. ഹാജി മെഹ്മൂദ് അന്‍വറിന് അയച്ച കത്തില്‍ ഇസ്ലമിക പാരമ്പര്യമനുസരിച്ച് യേശു ഒരു പ്രവാചകനാണെന്നും കുരിശില്‍ മരിക്കുകയോ, ഉയര്‍ത്തെഴുന്നേല്‍ക്കുകയോ ചെയ്തിട്ടില്ല എന്നും വാദിച്ചു.
മുഹമ്മദ് പ്രവാചകനല്ലെന്നും ഖുറാന്‍ ദൈവ വചനമല്ലെന്നും അന്‍വര്‍ മറുപടി നല്‍കി. കൂടാതെ ദൈവം തന്നെ സംരക്ഷിക്കുമെന്ന് പറഞ്ഞ് ദൈവ ദൂഷണത്തിന് പരാതി നല്‍കാന്‍ അദ്ദേഹം മെഹ്മൂദിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇതാണ് കേസിന് ആധാരമായ സംഭവം.
ദൈവമാണ് തന്റെ പ്രതിരോധമെന്ന് അവകാശപ്പെട്ട് സ്വന്തം അഭിഭാഷകനെ നിയമിക്കാന്‍ അന്‍വര്‍ കെന്നത്ത് വിസമ്മതിച്ചു. മാത്രമല്ല, 21 വര്‍ഷത്തിനിടെ കോടതി നിയോഗിച്ച അഞ്ച് അഭിഭാഷകര്‍ അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ ഹാജരാകാനും വിസമ്മതിച്ചു.
ക്രിമിനല്‍ നീതിയുടെ ഭാഗമായി പ്രതിയെ പ്രതിനിധീകരിക്കാന്‍ അഭിഭാഷകനെ നല്‍കാന്‍ സുപ്രീം കോടതി ഇക്കഴിഞ്ഞ ജനുവരി 24 ന് ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഒരു അഭിഭാഷകന്‍ സമ്മതിച്ചതോടെയാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.