മേഘാലയയില്‍ എന്‍പിപിക്ക് വെല്ലുവിളിയാകാന്‍ തൃണമൂല്‍; ഗംഭീര തിരിച്ചുവരവെന്ന് വിലയിരുത്തല്‍

മേഘാലയയില്‍ എന്‍പിപിക്ക് വെല്ലുവിളിയാകാന്‍ തൃണമൂല്‍; ഗംഭീര തിരിച്ചുവരവെന്ന് വിലയിരുത്തല്‍

ഷില്ലോങ്: മേഘാലയയില്‍ കരുത്തറിയിച്ച് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്ത് ഒടുവിലെ കണക്ക് പ്രകാരം എന്‍പിപിക്ക് 25 സീറ്റുകളില്‍ വ്യക്തമായ ലീഡുണ്ട്. ബിജെപി അഞ്ച് സീറ്റുകളിലും കോണ്‍ഗ്രസ് അഞ്ച് സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ഏഴ് സീറ്റുകളിലും മറ്റുള്ളവര്‍ 17 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.

ഏഴ് സീറ്റിലാണ് ലീഡ് ചെയ്യുന്നതെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് കരുത്തറിയിക്കുന്നതായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തൃണമൂല്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ഏഴ് സീറ്റുകളിലേക്ക് ലീഡ് ചുരുങ്ങുകയായിരുന്നു.

എന്‍പിപിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാന പാര്‍ട്ടിയായി മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാറി. അതേസമയം, ഫലം വരുന്നതിന് മുന്‍പേ സര്‍ക്കാര്‍ രൂപികരണ ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ് എന്‍പിപിയുടെ കോണ്‍റാഡ് സാങ്മ. ഇന്നലെ മേഘാലയ മുഖ്യമന്ത്രി അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്്.

മേഘാലയ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചര്‍ച്ച.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.