തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്തമയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങള്‍ ചികിത്സയില്‍. ഇതില്‍ കൂടുതലും കുട്ടികളാണ്. നാല് ദിവസത്തെ പനിയും തുടര്‍ന്ന് നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവുമാണ് പിടിപെടുന്നത്. ഏകദേശം പതിനൊന്നായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്.
സ്വകാര്യ ആശുപത്രികളില്‍ ഇതിന്റെ ഇരട്ടിയോളം രോഗികളാണ് എത്തുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്.
ഇന്‍ഫ്‌ളുവന്‍സ വൈറസ്, റെസ്പിറേറ്ററി സിന്‍സീഷ്യല്‍ വൈറസ് പോലുള്ള പലതരം വൈറസുകള്‍ അസുഖത്തിന് കാരണമാകുന്നതെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ പറയുന്നു. അതില്‍ പലതും ശ്വാസനാളികളുടെ നീര്‍ക്കെട്ടിന് കാരണമാകുന്നുവെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ആസ്തമ വഷളായി ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളില്‍ ഇന്‍ഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലര്‍ക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരുന്നു. ആസ്തമ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും വലിവുമൊക്കെ മാറാന്‍ കാലതാമസം വരുന്നുണ്ടെന്നും ആരോഗ്യവിദഗ്ധര്‍ ചൂട്ടിക്കാട്ടുന്നു.
അതേസമയം ആസ്തമ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും വഷളാകുകയും ചെയ്യുന്നത് ഒട്ടേറെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പലരും ദിവസങ്ങളോളം ജോലിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരുന്നു. നിത്യവരുമാനക്കാരെ ഇത് വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.