ലണ്ടന്‍: എലിസബത്ത് രാജ്ഞി സമ്മാനമായി നല്‍കിയ രാജകീയ വസതി ഒഴിയാന്‍ ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളിനും പിതാവ് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ നിര്‍ദേശം.
പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്രോഗ് മോര്‍ കോട്ടേജ് ഒഴിയാനാണ് ചാള്‍സ് മൂന്നാമന്‍ രാജാവ് മകനും മരുമകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതു സംബന്ധിച്ച സ്ഥിരീകരണവും പുറത്തു വന്നു.
2018 ല്‍ ഹാരി മേഗനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ദമ്പതികള്‍ക്ക് എലിസബത്ത് രാജ്ഞി ഫ്രോഗ് മോര്‍ കോട്ടേജ് സമ്മാനമായി നല്‍കിയത്. തുടര്‍ന്ന് 24 ലക്ഷം പൗണ്ട് മുടക്കി ഹാരി കോട്ടേജ് പുതുക്കി പണിതിരുന്നു.
അതേസമയം സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന് ഫ്രോഗ് മോര്‍ കോട്ടേജ് നല്‍കാന്‍ വേണ്ടിയാണ് ഹാരിയെയും മേഗനെയും ഒഴിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയിലെ അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ ആന്‍ഡ്രൂ രാജകുമാരനെ രാജകീയ ചുമതലകളില്‍ നിന്ന് കൊട്ടാരം നേരത്തേ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആന്‍ഡ്രൂ രാജകുമാരന് താമസിക്കാന്‍ ഫ്രോഗ് മോര്‍ കോട്ടേജ് ചാള്‍സ് വാഗ്ദാനം ചെയ്തത്. ഈ വാര്‍ത്ത സണ്‍ പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടെ, ആന്‍ഡ്രൂ രാജകുമാരന് നിലവിലെ വസതിയില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫ്രോഗ്മോര്‍ കോട്ടേജിലേക്ക് മാറാന്‍ താല്‍പര്യമില്ലെന്നും അറിയിച്ചതായും സണ്‍ പത്രം പറയുന്നു. ഈ വാര്‍ത്തയെ കുറിച്ച് പ്രതികരിക്കാന്‍ ബക്കിംങ്ഹാം കൊട്ടാരം തയാറായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.