ഐ.എസ്.എല്‍: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍; ഗോള്‍ തര്‍ക്കത്തില്‍ മൈതാനം വിട്ട് ബ്ലാസ്‌റ്റേഴ്

ഐ.എസ്.എല്‍: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നാടകീയ രംഗങ്ങള്‍; ഗോള്‍ തര്‍ക്കത്തില്‍ മൈതാനം വിട്ട് ബ്ലാസ്‌റ്റേഴ്

ബംഗളൂരു: ഐ.എസ്.എല്‍ പ്ലേ ഓഫിലെ ആദ്യ ആദ്യ നോക്കൗട്ട് മത്സരത്തില്‍ അധിക സമയത്തേക്ക് നീണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്.സി മത്സരത്തില്‍ നാടകീയ രംഗങ്ങള്‍.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ സമനില വഴങ്ങിയ മത്സരത്തിന്റെ അധിക സമയത്താണ് വിവാദമുണ്ടായത്. മത്സരത്തിന്റെ 96ാം മിനിറ്റില്‍ ബംഗളൂരു നേടിയ ഗോളിനെ ചൊല്ലിയായിരുന്നു തര്‍ക്കം.

ബ്ലാസ്റ്റേഴ്‌സിന്റെ ബോക്‌സിനു പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്കാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കുന്നതിനിടെ അതിവേഗം സുനില്‍ ഛേത്രി കിക്കെടുക്കുകയും ഗോളാകുകയും ചെയ്തു. റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിക്കുകയും ചെയ്തു.

ഈ സമയം ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്സുഖന്‍ ഗില്ലും പോസ്റ്റിനു പുറത്തായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ റഫറിയുമായി തര്‍ക്കിച്ചെങ്കിലും തീരുമാനം പിന്‍വലിക്കാന്‍ തയറായില്ല. പിന്നാലെ പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് താരങ്ങളെ ഗ്രൗണ്ടില്‍ നിന്ന് തിരിച്ചു വിളിക്കുകയായിരുന്നു.

നിശ്ചിത സമയം ഗോള്‍രഹിതമായി അവസാനിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മുന്നേറിയ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. അതോടെയാണ് അധിക സമയത്തേക്ക് കളി നീണ്ടത്. ജയിക്കുന്നവര്‍ ഷീല്‍ഡ് വിന്നേഴ്‌സായ മുംബൈ സിറ്റി എഫ്.സിയെയാണ് സെമിയില്‍ ഇരു പാദങ്ങളിലുമായി നേരിടുക.

ആദ്യ പകുതിയില്‍ ബംഗളൂരുവിന്റെ മുന്നേറ്റമായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണമാണ് കണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.