അബുദബയില്‍ ഡ്രൈവിംഗ് ലൈസന്‍സും സംവിധാനങ്ങളും ഐടിസിയിലേക്ക് മാറുന്നു

അബുദബയില്‍ ഡ്രൈവിംഗ് ലൈസന്‍സും സംവിധാനങ്ങളും ഐടിസിയിലേക്ക് മാറുന്നു

അബുദബി:അബുദബി പോലീസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഡ്രൈവിംഗ് -വാഹന ലൈസന്‍സുകള്‍ സംബന്ധിച്ച പ്രവർത്തനങ്ങള്‍ ഗതാഗതവകുപ്പായ ഡിപാ‍ർട്മെന്‍റ് ഓഫ് മുനിസിപ്പാലിറ്റി ആന്‍റ് ട്രാന്‍സ്പോർട്ട്സ് ഇന്‍റഗ്രേഡറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അഥവാ ഐടിസി യിലേക്ക് മാറ്റുന്നു. അബുദബി മീഡിയാ ഓഫീസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ എന്നുമുതലാണ് മാറ്റം പൂർത്തിയാകുകയെന്നുളളത് സംബന്ധിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അബുദബി പോലീസ് ജനറല്‍ ഹെഡ് ക്വാർട്ടേഴ്സുമായി സഹകരിച്ചാണ് ഐടിസി ലൈസന്‍സിംഗ് സേവനങ്ങള്‍ പൂർത്തിയാക്കുക. കൈമാറ്റം പൂർത്തിയാകുന്നതുവരെ എല്ലാ സേവനങ്ങളും ലൈസന്‍സിംഗ് സെന്‍ററുകളിലൂടെയും ഡിജിറ്റല്‍ ചാനലുകളിലൂടെയും തുടരുമെന്നും ഐടിസി വ്യക്തമാക്കി. നിലവില്‍ അബുദബി പോലീസിന്‍റെ നിർദ്ധിഷ്ട ലൈസന്‍സിംഗ് കേന്ദ്രങ്ങളിലാണ് ഡ്രൈവർമാരും വാഹന ഉടമകളും പുതിയ ലൈസന്‍സിനും വാഹനലൈസന്‍സ് പുതുക്കുന്നതിനും അപേക്ഷ നല്‍കേണ്ടത്. വ്യക്തിഗത ഡ്രൈവർ ലൈസൻസുകളുടെ പുതുക്കൽ, അബുദാബി സർക്കാരിന്‍റെ ടാം പ്ലാറ്റ്ഫോമിലൂടെയും പൂർത്തിയാക്കാം.

എമിറേറ്റിലെ ഗതാഗത മേഖലയെ കൂടുതല്‍ വികസിപ്പിക്കുകയും ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക് വര്‍ധിപ്പിക്കുകയുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. വകുപ്പ് കൈമാറ്റം പൂർത്തിയാകുന്നതോടെ സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴില്‍ ഈ സേവനങ്ങളെല്ലാം ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.