ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും

ജപ്പാനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യ സന്ദര്‍ശിക്കും. മാര്‍ച്ച് 19 മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും സന്ദര്‍ശനം.
പ്രാധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫ്യൂമിയോ കിഷിദ കൂടിക്കാഴ്ച നടത്തും.

ഈ വര്‍ഷത്തെ ജി-7, ജി-20 പ്രസിഡന്റുമാരായ ടോക്കിയോയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നതിനും കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുന്നതിനുമുള്ള നടപടികള്‍ ചര്‍ച്ചയില്‍ ലക്ഷ്യമിടുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ നിന്ന് ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതായിരിക്കും ചര്‍ച്ചയിലെ പ്രധാന വിഷയം. ജപ്പാന്‍, മറ്റ് ജി-7 അംഗങ്ങളുമായി ചേര്‍ന്ന് റഷ്യയ്ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തിപ്പെടുത്തുകയാണ്. എന്നാല്‍ ഇന്ത്യ റഷ്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് പിന്‍തിരിഞ്ഞ് നില്‍ക്കുകയാണ്.

ജപ്പാനിലെ ഹിരോഷിമയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ജി-7 ഉച്ചകോടിയുടെ വിജയത്തിന് വേണ്ടി മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനാണ് കിഷിദ ലക്ഷ്യമിടുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.