യുഎഇയിലെ സ്വകാര്യമേഖലയിൽ ഇന്ന് മുതൽ പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യവേതനം

യുഎഇയിലെ സ്വകാര്യമേഖലയിൽ ഇന്ന് മുതൽ പുരുഷൻമാർക്കും സ്ത്രീകൾക്കും തുല്യവേതനം

ദുബായ് : സ്വകാര്യമേഖലയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം ഉറപ്പാക്കുന്ന പുതിയ നിയമം യുഎഇയിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫ ബിൻ സെയ്ദ് അൽ- നഹ്യാനിന്റെ പുതിയ ഉത്തരവ് പ്രകാരം രാജ്യത്ത് ഒരു തൊഴിലിന് നിശ്ചയിക്കപ്പെടുന്ന വേതനം തന്നെസ്ത്രീകൾക്കും പുരുഷൻമാർക്കും യാതൊരു വിവേചനവും കൂടാതെ ലഭിക്കും.

ഫെഡറൽ നിയമ സംഘിതയിലെ ആർട്ടിക്കിൾ 32 ലെ എട്ടാം ചട്ടം  (1980) പരിഷ്കരിച്ചാണ് ലിംഗ സമത്വത്തോടെ രാജ്യത്ത് തുല്യ വേതനം നടപ്പിൽ വരുത്തുന്നത്. ഓഗസ്റ്റ് 25 ന് മാനവ വിഭവശേഷി - എമറിറ്റേസിയൻ മന്ത്രാലയം ഇറക്കിയ ഡിക്രിയിലൂടെയാണ് തൂല്യവേതനം സ്വകാര്യ മേഖലയിൽ നടപ്പാക്കാനുള്ള പദ്ധതികൾ ആരംഭിച്ചത്. സ്വകാര്യ മേഖലയിലെ തുല്യ വേതനം നടപ്പാക്കുന്നതിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുൻപിൽ ലിംഗ സമത്വത്തിൽ രാഷ്ട്രത്തിന്റെ യശസ്സ് ഉയരുമെന്നും മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു. 

സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ ഉദാഹരണമായ ഈ നടപടി  തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുമെന്ന് വിലയിരുത്തപ്പെടുന്നു.  ഏമറേറ്റിസിലെ സ്ത്രീശാക്തീകരണത്തിലെ ശുഭാപ്തി നിറഞ്ഞ പുതിയ ചുവടായി ഈ നയത്തെ വിലയിരുത്തുന്നതായി വിദേശകാര്യ മന്ത്രി ഡോ. അൻവർ ഗാരിഷ് പറഞ്ഞു. ഈ നിമയത്തിലൂടെ സമത്വവും നീതിയുമുള്ള ഒരു രാഷ്ട്രമായി തീരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.