ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിക്കുന്ന പല വീടുകളിലും അഗ്‌നി സുരക്ഷയ്ക്കായി ഒന്നുമൊരുക്കാത്തത് വെല്ലുവിളിയാകുന്നുണ്ട്. ഇതേത്തുടര്‍ന്നുള്ള ദുരന്തങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട്, ഗ്യാസ് സിലിണ്ടര്‍ എന്നിവയാണ് പ്രധാന വില്ലന്‍. പരിചയ സമ്പന്നരായ ഇലക്ട്രീഷ്യന്‍മാരുടെ സേവനം പ്രയോജനപ്പെടുത്താത്തും ഗുണനിലവാരമുള്ള വയറുകള്‍ ഉപയോഗിക്കാത്തതുമാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ പ്രധാന കാരണം.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും വര്‍ധിക്കുകയാണ്. തീപിടിക്കുന്ന ഗ്യാസ് സിലിണ്ടര്‍ നനച്ചുകൊടുത്താല്‍ പൊട്ടിത്തെറി ഒഴിവാക്കാം. വിദ്യാഭ്യാസമുള്ളവര്‍ക്ക് പോലും തീ പിടിത്തമുണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇപ്പോഴുമറിയില്ല. റിസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്കരണ ക്‌ളാസുകള്‍ സംഘടിപ്പിച്ചാല്‍ ഒരു പരിധിവരെ ഇതൊഴിവാക്കാമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
കരുതല്‍ വേണം
വയറിങ് ശ്രദ്ധിക്കണം, ഗുണമേന്‍മയുള്ള വയറുകള്‍ മാത്രം ഉപയോഗിക്കണം
വീട്ടുകളില്‍ നിര്‍ബന്ധമായും ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ സ്ഥാപിക്കണം
അപകടമുണ്ടായാല്‍ തീപിടുത്ത സാധ്യതയുള്ള ഉപകരണങ്ങള്‍ മാറ്റണം
ഷോര്‍ട്ട് സര്‍ക്യൂട്ട് എങ്കില്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം വെള്ളമൊഴിക്കണം
അറിവില്ലായ്മയാണ് പല ദുരന്തങ്ങള്‍ക്കും കാരണം. വീടിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കുന്നവര്‍ വെറും രണ്ടായിരം രൂപ വിലയുള്ള ഒരു ഫയര്‍ എക്സ്റ്റിംഗ്യുഷര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.