നിയന്ത്രിക്കാനാവാതെ ബ്രഹ്മപുരത്തെ അഗ്നിബാധ; ആളുകള്‍ വീടുകളില്‍ തുടരാന്‍ നിര്‍ദേശം

നിയന്ത്രിക്കാനാവാതെ ബ്രഹ്മപുരത്തെ അഗ്നിബാധ; ആളുകള്‍ വീടുകളില്‍ തുടരാന്‍ നിര്‍ദേശം

കൊച്ചി: അഗ്നി ബാധയുണ്ടായ ബ്രഹ്മപുരത്തിന് സമീപം താമസിക്കുന്നവര്‍ വീടുകളില്‍ തന്നെ തുടരണമെന്ന് ജില്ലാ കളക്ടര്‍. രണ്ട് ദിവസം പിന്നിടുമ്പോഴും മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. കൂടുതല്‍ ഫയര്‍ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകിട്ടോടെ തീ കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഫയര്‍ എഞ്ചിനുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ തടസം നേരിടുന്നതിനാല്‍ നേവി, എയര്‍ ഫോഴ്‌സ് യൂണിറ്റുകളെ തീ കെടുത്താനായി തല്‍ക്കാലം സമീപിക്കില്ല.

ഞായറാഴ്ച്ച യുദ്ധകാല അടിസ്ഥാനത്തില്‍ തീ കെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാല്‍ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങളിലും മുന്‍കരുതല്‍ വേണനെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ മേഖലയില്‍ പരമാവധി കടകള്‍ അടച്ചിടാന്‍ ശ്രമിക്കണമെന്നും കൂടുതല്‍ പുക ഉയരാനുള്ള സാഹചര്യം മുന്നില്‍ കണ്ട് വീടുകളില്‍ തന്നെ തുടരുന്നതാകും ഉചിതമെന്നുമാണ് പൊതുനിര്‍ദ്ദേശം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.