ബ്രഹ്മപുരം തീപിടിത്തം: വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കി; കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും

ബ്രഹ്മപുരം തീപിടിത്തം: വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കി; കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും

കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റ് മേഖലയിലെ തീപ്പിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 1.8 കോടി രൂപ പിഴ ചുമത്തും. മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് കോര്‍പ്പറേഷന് വന്‍ തൂക പിഴ ചുമത്തുന്നത്. തീപിടിത്തം വന്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

നിയമപരമായ നടപടികള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ബയോ മൈനിങ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞു. ഫയര്‍ ഹൈഡ്രന്റുകള്‍ പ്രവര്‍ത്തിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ എ.ബി പ്രദീപ് കുമാര്‍ വ്യക്തമാക്കി.

പരിസ്ഥിതി ആഘാതം നാശനഷ്ടങ്ങള്‍ എന്നിവയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തിയ ശേഷം കോര്‍പ്പറേഷന് വീണ്ടും പിഴ ചുമത്തും 15 ദിവസത്തിനകം നഗരസഭ വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എ.ബി പ്രദീപ് കുമാര്‍ പറഞ്ഞു.

മദ്രാസ് ഐഐടിയുമായി ചേര്‍ന്ന് എയര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മലിനീകരണത്തോത് വളരെ രൂക്ഷമായ രണ്ട് സ്ഥലങ്ങളിലാകും പ്യൂരിഫയര്‍ സ്ഥാപിക്കുക.

കൊച്ചിയിലെ ജനങ്ങള്‍ക്ക് എറണാകുളം കളക്ടര്‍ രേണു രാജ് കഴിഞ്ഞ ദിവസം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്ന് ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങണമെന്നും അത്യാവശ്യമല്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. കടകള്‍ പൂട്ടിയിടാന്‍ കര്‍ശന നിര്‍ദേശം നല്‍കുന്നില്ലെന്നും എന്നാല്‍ ജനങ്ങള്‍ സഹകരിക്കന്നമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു.

ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ശ്രമം ഊര്‍ജിതമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ശക്തിയേറിയ മോട്ടറുകള്‍ എത്തിച്ച് സമീപത്തെ പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നുണ്ട്. അഗ്നിരക്ഷാസേന തന്നെ ശ്രമം തുടരണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.