ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍റർനാഷണല്‍ സ്പേസ് സ്റ്റേഷനിലുളള സുല‍്ത്താന്‍ അല്‍ നെയാദിയുമായി ആശയവിനിമയം നടത്തും.മാർച്ച് 7ന് യുഎഇ സമയം വൈകുന്നേരം 4.50 നാണ് ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തുക. നാസയാണ് ഇക്കാര്യം അറിയിച്ചത്.
ബഹിരാകാശ സഞ്ചാരികളുമായി യുഎഇയിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിവാര പരിപാടികളും നടത്തും. 20,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിപാടിയ്ക്ക് നേത്യത്വം വഹിക്കുന്നത് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്‍റർ (എംബിആർഎസ്‌സി) ആണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.