ദുബായ് ബോട്ട് ഷോയ്ക്ക് സമാപനം

ദുബായ് ബോട്ട് ഷോയ്ക്ക് സമാപനം

ദുബായ്: ദുബായില്‍ നടന്ന ബോട്ട് ഷോ സമാപിച്ചു. 30,000 ത്തിലധികം പേരാണ് ഇത്തവണയും ദുബായ് ഹാർബറില്‍ നടന്ന ബോട്ട് ഷോയിലേക്ക് എത്തിയത്. 250 കോടി ദിർഹമിലേറെ മൂല്യമുളള ബോട്ടുകള്‍ അണിനിരന്ന ഷോയിലില്‍ 175 ലധികം ബോട്ടുകളും സമുദ്രഗതാഗത സംവിധാനങ്ങളും അണിനിരന്നു.

അടുത്തതലമുറ സാങ്കേതിക വിദ്യകളുടെ സംയോജനവും സമുദ്ര വ്യവസായത്തിലൂടനീളം അവ എങ്ങനെ പ്രയോഗിക്കുന്നുവെന്നതും നേരിട്ട് കണ്ട് മനസിലാക്കാന്‍ ബോട്ട് ഷോ സന്ദർശകർക്ക് ഗുണമായി. ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കും ആവശ്യക്കാർക്കും ബോട്ടുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും ഉല്‍പന്നങ്ങളും വാങ്ങാനുളള വേദികൂടിയായിരുന്നു ബോട്ട് ഷോ.

സമുദ്രഗതാഗത മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുളള നൂതനാശയങ്ങളും സാങ്കേതിക മി​ക​വു​ക​ളും പ​ങ്കു​വെ​ക്കു​ന്ന​താ​യി​രു​ന്നു ഇത്തവണ മേ​ള​യു​ടെ പ്ര​മേ​യം. 10 പുതിയ ബ്രാന്‍ഡുകളും ഇത്തവണ സന്ദർശകർക്ക് മുന്നിലെത്തി. ലോ​ക​ത്തി​ന്‍റെ വിവിധ ഭാ​ഗ​ങ്ങ​ളി​ലെ ബോട്ട്​ ഉ​ട​മ​ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.