ഫാ. ബ്രണ്ടന്‍ ലീ
സിഡ്‌നി: യേശുക്രിസ്തുവിനെ അധിക്ഷേപിക്കുന്നവിധം ഓസ്‌ട്രേലിയന്‍ ഹാസ്യതാരം നടത്തിയ പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പരിപാടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിഡ്‌നിയിലെ കത്തോലിക്കാ പുരോഹിതന്‍. ഞായറാഴ്ച വചനപ്രഘോഷണ വേളയിലാണ് വൈദികന്‍ ചാനല്‍ ടെന്നില്‍ സംപ്രേക്ഷണം ചെയ്ത 'ദ പ്രോജക്റ്റ്' എന്ന പരിപാടിക്കെതിരെ ആഞ്ഞടിച്ചത്. അതിനിടെ, പരിപാടി നിരോധിക്കണം എന്നാവശ്യപ്പെട്ട് വെബ്‌സൈറ്റിലൂടെ ഒപ്പുശേഖരണവും ആരംഭിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്കിടെയാണ് അതിഥിയായെത്തിയ ഹാസ്യതാരവും സ്വവര്‍ഗാനുരാഗിയുമായ റൂബന്‍ കെയ് ക്രൂശിതനായ യേശുവിനെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത്. തുര്‍ന്ന് പ്രേക്ഷകരില്‍നിന്നും ക്രൈസ്തവ വിശ്വാസികളില്‍നിന്നും വലിയ തോതിലുള്ള വിമര്‍ശനം നേരിട്ടതിനെത്തുടര്‍ന്ന് പരിപാടിയുടെ അവതാരകര്‍ ക്ഷമാപണവുമായി രംഗത്തെത്തി. എങ്കിലും ചാനലിനെതിരേയുള്ള പ്രതിഷേധം പുകയുകയാണ്.
ചാനലിലെ ഈ പരിപാടി ഇനി മുതല്‍ സംപ്രേഷണം ചെയ്യരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഞായറാഴ്ച പള്ളിയില്‍ നടത്തിയ പ്രസംഗത്തിനിടെ ഫാ. ബ്രണ്ടന്‍ ലീ പറഞ്ഞു.
ടെലിവിഷനിലെ ഏറ്റവും മോശം പരിപാടിയെന്ന് വിശേഷിപ്പിച്ച വൈദികന്‍ സമൂഹത്തില്‍ ദുര്‍ഗന്ധം പരത്തുന്നതാണ് അതിന്റെ ഉള്ളടക്കമെന്ന് കുറ്റപ്പെടുത്തി.
വൈവിധ്യവും സഹിഷ്ണുതയും പ്രോല്‍സാഹിപ്പിക്കുന്ന ഷോയെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. എന്നാല്‍ പ്രസംഗിക്കുന്നതല്ല പ്രാവര്‍ത്തികമാക്കുന്നത്. വ്യത്യസ്ത മതങ്ങളോടും വിശ്വാസികളോടും സഹിഷ്ണുതയില്ലാത്ത പരിപാടിയാണിത്. വിദ്വേഷവും മതഭ്രാന്തുമാണ് പ്രോല്‍സാഹിപ്പിക്കുന്നത് - ഫാ. ബ്രണ്ടന്‍ ലീ പറഞ്ഞു.
രാഷ്ട്രീയ, മാധ്യമ നേതാക്കള്‍ ഈ അശ്ലീല തമാശയ്ക്കെതിരെ നിലപാട് എടുക്കേണ്ടതുണ്ടെന്ന് വൈദികന്‍ ഓര്‍മപ്പെടുത്തി. 'ഇത് കുറ്റകൃത്യമാണ്. ദൈവ പുത്രനാണ് യേശുക്രിസ്തു. പവിത്രമായി കരുതുന്ന ഒന്നിനെ പരിഹസിക്കാന്‍ ആര്‍ക്കും കഴിയില്ല. യേശുക്രിസ്തുവിനെ അപമാനിക്കുന്നത് ക്രൈസ്തവരെ മുഴുവന്‍ അപമാനിക്കുന്നതിന് തുല്യമാണ്. ക്രിസ്തുമതത്തിനെതിരായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം അഭിപ്രായങ്ങളെന്നും ഫാ. ലീ പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. ക്രൈസ്തവര്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇത് കൂടുതല്‍ വഷളാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹാസ്യ താരത്തിന്റെ പരാമര്‍ശത്തെ അപലപിച്ച് സിഡ്നി ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറും രംഗത്തുവന്നിരുന്നു. ക്രൈസ്തവരുടെ വിശ്വാസമെന്താണെന്നും ഈ വിശ്വാസങ്ങളെ ആക്രമിക്കുന്നത് അനുചിതമാണെന്നും തിരിച്ചറിയാന്‍ ചാനല്‍ മേധാവിയെയും പരിപാടിയുടെ അണിയറ പ്രവര്‍ത്തകരെയും സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിലേക്കു ക്ഷണിച്ചുകൊണ്ടായിരുന്നു ആര്‍ച്ച് ബിഷപ്പ് പ്രതികരിച്ചത്.
ഓസ്ട്രേലിയക്കാരില്‍ ഭൂരിപക്ഷം പേരുടെയും വിശ്വാസങ്ങളെ നിശിതമായി പരിഹസിക്കുന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്നും ആര്‍ച്ച് ബിഷപ്പ് വിര്‍മശിച്ചിരുന്നു.
'ദ പ്രോജക്റ്റ്' പരിപാടി നിരോധിക്കാന്‍ ഒപ്പുശേഖരണം.
ചാനല്‍ ടെന്നില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ദ പ്രോജക്റ്റ്' എന്ന പരിപാടി നിരോധിക്കണം എന്നാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ ഒപ്പുശേഖരണം ആരംഭിച്ചു.
https://www.change.org/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഒപ്പുശേഖരണം നടക്കുന്നത്. യേശുവിനെ അധിക്ഷേപിച്ച് നടത്തിയ അഭിപ്രായങ്ങള്‍ സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഭാവിയില്‍ അത്തരം അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനും ഇത് ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഒപ്പുശേഖരണം. നിരവധി പേരാണ് ഈ ക്യാമ്പെയ്‌നോട് അനുകൂലമായി പ്രതികരിച്ചത്.
വൈവിധ്യമാര്‍ന്നതും ബഹുസ്വരവുമായ ഒരു സമൂഹമാണ് ഓസ്ട്രേലിയ. എല്ലാ മതങ്ങളോടും മാന്യതയോടെയും ബഹുമാനത്തോടെയുമാണ് പെരുമാറേണ്ടത്. എന്നാല്‍ പ്രോജക്റ്റ് എന്ന ഷോയില്‍ ചിത്രീകരിച്ചത് ഇതല്ല. മതവിശ്വാസികളോട് അസഹിഷ്ണുതയും അനാദരവും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ അവിടെ പ്രോല്‍സാഹിപ്പിക്കുകയാണ്. സംഭവിച്ച പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചാനല്‍ ടെന്‍ ഷോ റദ്ദാക്കണം. ചുവടെയുള്ള വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കുചേരാം.
https://www.change.org/p/cancel-the-project-show-on-channel-10-for-disrespectful-comments-about-jesus?utm_content=cl_sharecopy_35571931_en-AU%3A8&recruiter=906529520&recruited_by_id=0d139b00-d33b-11e8-b4cc-31603dd662f4&utm_source=share_petition&utm_medium=copylink&utm_campaign=psf_combo_share_initial&utm_term=psf_combo_share_initial&share_bandit_exp=initial-35571931-en-AU
കൂടുതല്‍ വായനയ്ക്ക്:
ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ പരിപാടിക്കിടെ ക്രിസ്തുവിനെ അധിക്ഷേപിച്ച് സ്വവര്‍ഗാനുരാഗിയായ ഹാസ്യതാരം; ജപമാലയുമായി യുവാക്കളുടെ പ്രതിഷേധം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.