ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം; കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ചയും അവധി

ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം; കൊച്ചിയിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ചയും അവധി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച്ചയും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് അവധി.

ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും അംഗണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധിയാണ്. എന്നാല്‍ പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.

വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്ത്, കിഴക്കമ്പലം പഞ്ചായത്ത്, കുന്നത്തുനാട് പഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ അവധി ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.