ഉള്ളിക്ക് വിലയില്ല: ഒന്നരയേക്കര്‍ പാടത്തിന് തീയിട്ട് കര്‍ഷകന്‍; മുഖ്യമന്ത്രിക്ക് ചോരകൊണ്ട് ക്ഷണക്കത്ത്

ഉള്ളിക്ക് വിലയില്ല: ഒന്നരയേക്കര്‍ പാടത്തിന് തീയിട്ട് കര്‍ഷകന്‍; മുഖ്യമന്ത്രിക്ക് ചോരകൊണ്ട് ക്ഷണക്കത്ത്

നാസിക്: ഉള്ളിവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് നഷ്ടക്കച്ചവടത്തില്‍ മനംനൊന്ത് സ്വന്തം കൃഷിയിടം തീ വച്ച് നശിപ്പിച്ച് മഹാരാഷ്ട്രയിലെ കര്‍ഷകന്‍. നാസിക്കിലുള്ള കൃഷ്ണ ഡോംഗ്രേ എന്ന കര്‍ഷകനാണ് ഒന്നരയേക്കര്‍ പാടം തീയിട്ട് തന്റെ പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചത്.

ഉള്ളിവില നാല് രൂപവരെ ഇടിഞ്ഞതാണ് ഡോംഗ്രേയെ ക്ഷുഭിതനാക്കിയത്. രാവന്തിയോളം വെയിലിലും മഴയിലും പണിയെടുത്തിട്ട് തുശ്ചമായ വില മാത്രമേ ലഭിക്കുന്നുള്ളൂ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും കര്‍ഷകന്‍ ആരോപിക്കുന്നു.

നാലുമാസം കൊണ്ട് ഒന്നരലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷി ചെയ്തത്. വിളവെടുക്കുന്ന ഉള്ളി മര്‍ക്കറ്റില്‍ എത്തിക്കാന്‍ 30,000 രൂപയുടെ ചെലവുണ്ട്. എന്നാല്‍ ആകെ ലഭിക്കുന്നത് 25,000 രൂപയില്‍ താഴെയാണെന്നാണ് കര്‍ഷകന്റെ പരാതി.

ഉള്ളിപ്പാടം കത്തുന്നത് കാണാന്‍ വരണമെന്നു ക്ഷണിച്ച് മുഖ്യമന്ത്രിക്കു ചോര കൊണ്ടു കത്തെഴുതി അയച്ചയ്ക്കാനും ഡോംഗ്രേ മടിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.