ഡാലസ്: ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ സ്വീകരണം നല്‍കും. കേരള ക്രിസ്ത്യന്‍ എക്ക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടിന് വൈകുന്നേരം ഏഴിനാണ് സ്വീകരണം.
കെ.സി.ഇ.എഫ് പ്രസിഡന്റ് ഫാ. ഷൈജു സി ജോയിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഡാലസിലെ ഇതര സഭാ വൈദികരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും വിശ്വാസ സമൂഹവും പങ്കെടുക്കുമെന്ന് സെക്രട്ടറി ഷാജി എസ്. രാമപുരം അറിയിച്ചു.
ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന മാര്‍ റാഫേല്‍ തട്ടില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നോമ്പ് കാല ധ്യാനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ റാഫേല്‍ തട്ടില്‍ തൃശൂര്‍ രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായും രൂപതയിലെ വിവിധ പദവികളിലും സേവനമനുഷ്ടിച്ചു. 2010 ല്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി നിയമിക്കപ്പെട്ടു. പിന്നീട് ഷംഷാബാദ് രൂപതയുടെ മെത്രാനായി.
ബിഷപ്പിനെ നേരില്‍ കാണുന്നതിനും അനുഗ്രഹ പ്രഭാഷണം ശ്രവിക്കുന്നതിനും കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിരിക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഫാ. ഷൈജു സി ജോയ്, വൈസ് പ്രസിഡന്റ് ഫാ. രാജു ദാനിയേല്‍, ജനറല്‍ സെക്രട്ടറി ഷാജി രാമപുരം എന്നിവര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.