'കരളിന്റെ കരള്‍'; ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ ഭാര്യ

'കരളിന്റെ കരള്‍'; ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ ഭാര്യ

തൊടുപുഴ: ഭര്‍ത്താവിന് കരള്‍ പകുത്ത് നല്‍കി പഞ്ചായത്ത് അംഗമായ ഭാര്യ. ഇടുക്കി ജില്ലയിലെ മണക്കാട് പഞ്ചായത്ത് അംഗവും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ജീന അനില്‍ ആണ് ഭര്‍ത്താവ് ആനിക്കാട് വീട്ടില്‍ അനിലിന് തന്റെ കരള്‍ പകുത്ത് നല്‍കി ജീവത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായിരുന്നു അനില്‍. കരള്‍ രോഗത്തെ തുടര്‍ച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അനില്‍ ചികിത്സ തേടിയത്. ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ മാറ്റി വെക്കുക മാത്രമേ പോംവഴിയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ഇതോടെ തന്റെ കരള്‍ പകുത്ത് നല്‍കാന്‍ ജീന തന്നെ മുന്നോട്ട് വരികയായിരുന്നു. ഒരു മാസം മുന്‍പായിരുന്നു കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നത്. 18 മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആണ് നടന്നത്. അനിലും ജീനയും ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

അനില്‍ സാധാരണ നിലയിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിക്ക് സമീപം തന്നെ താമസിച്ചാണ് ജീന തുടര്‍ ചികിത്സ നടത്തുന്നത്. അധികം വൈകാതെ ജീനക്കും അനിലിനും സ്വന്തം വീട്ടിലേക്കു മടങ്ങാം. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഒരാള്‍ക്ക് പതിനൊന്നും രണ്ടാമത്തെ ആള്‍ക്ക് എട്ടും വയസുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.