ഷിന്ദഗ മ്യൂസിയം ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷിന്ദഗ മ്യൂസിയം ദുബായ് ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ദുബായ്:ദുബായുടെ ചരിത്രം പറയുന്ന ഷിന്ദഗ മ്യൂസിയം ഉദ്ഘാടനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നമ്മുടെ മ്യൂസിയങ്ങള്‍ നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തേയും ദ്യോതിപ്പിക്കുന്നിടങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.ദുബായുടെ ചരിത്രം ലോകമറിയേണ്ടതാണ്. മികച്ച ജീവിതം ആഗ്രഹിക്കുന്നവർക്കുളള ഇടമാണ്. സാംസ്കാരികവും മാനുഷികവുമായ രംഗങ്ങളിൽ ആഗോള നാഗരികതയുടെ കേന്ദ്രമായി ദുബായ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


310,000 ചതുരശ്രമീറ്ററില്‍ ഒരുങ്ങിയ മ്യൂസിയം ദുബായുടെ പ്രചോദനാത്മകമായ കഥ സന്ദർശകരിലേക്ക് എത്തിക്കുന്ന തുറന്ന മ്യൂസിയമാണ്. ഏത് നാഗരികതയുടെയും അടിത്തറയായ അദൃശ്യമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതില്‍ ഷിന്ദഗ മ്യൂസിയം പ്രധാനപങ്ക് വഹിക്കുന്നുവെന്ന് ദുബായ് കള്‍ച്ചർ ആന്‍റ് ആർട്സ് അതോറിറ്റി ചെയർപേഴ്സണ്‍ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. എമിറേറ്റിന്‍റെ പുരാതനമായ ആചാരങ്ങളും പാരമ്പര്യങ്ങളും പ്രതിഫലിക്കുന്ന അപൂർവ്വ സ്വത്തുക്കളും രേഖകളും മ്യൂസിയത്തിലുണ്ട്. നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ 80 കെ​ട്ടി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ്​ മ്യൂ​സി​യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.