യുട്യൂബില്‍ ഹിറ്റടിച്ച് മഞ്ജു വാര്യരുടെ കിം കിം സോങ്- വീഡിയോ

യുട്യൂബില്‍ ഹിറ്റടിച്ച് മഞ്ജു വാര്യരുടെ കിം കിം സോങ്- വീഡിയോ

 യൂട്യൂബില്‍ ഹിറ്റടിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍ ആലപിച്ച കിം കിം എന്നു തുടങ്ങുന്ന ഗാനം. പാട്ട് പുറത്തെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞു. മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്ര താരമാണ് മഞ്ജു വാര്യര്‍. മികച്ച അഭിനയം കൊണ്ട് താരം അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും മികവുറ്റതാക്കുന്നു. അഭിനയത്തിനൊപ്പം തന്നെ പാട്ടിലും പ്രതിഭ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് മഞ്ജു വാര്യര്‍. അതുകൊണ്ടുതന്നെ താരത്തിന്റെ പാട്ടിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അണിയറപ്രവര്‍ത്തകര്‍ ഗാനത്തിന്റെ ലിറക്കില്‍ വീഡിയോയാണ് അടുത്തിടെ പുറത്തുവിട്ടത്. ഏറെ രസകരമാണ് ഈ പാട്ട്. അതേസമയം കഴിഞ്ഞ ദിവസം ഈ പാട്ടിന് ചുവടുവയ്ക്കുന്ന മഞ്ജു വാര്യരുടെ വീഡിയോയും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സൗബിന്‍ ഷാഹിറിന്റെ മുഖവരയോടെയാണ് ഗാനം ആരംഭിക്കുന്നത്. മഞ്ജുവാര്യരുടെ രസികന്‍ ആലാപനവും ഗാനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു. പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. റാം സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.

തീയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ഉറുമി എന്ന ചിത്രത്തിനു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, ബോസില്‍, അജു വര്‍ഗീസ്, നെടുമുടി വേണു തു ടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.