കണ്ണൂര്‍: വൈദേഹം റിസോര്‍ട്ടിലെ ലക്ഷങ്ങളുടെ ഓഹരി വില്‍ക്കാനൊരുങ്ങി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ കുടുംബം. ഇ.പിയുടെ ഭാര്യ ഇന്ദിര, മകന്‍ ജയ്‌സണ്‍ എന്നിവരുടെ ഓഹരിയാണ് വിറ്റൊഴിവാക്കാന്‍ ഒരുങ്ങുന്നത്. ഷെയറും വായ്പയും ഉള്‍പ്പടെ ഒരു കോടിയിലധികം രൂപയാണ് ഇവര്‍ക്ക് വൈദേകം റിസോര്‍ട്ടില്‍ ഓഹരിയായി ഉള്ളത്.
ഇ.പിയുടെ കുടുംബത്തിന് 9,199 ഓഹരികളായിരുന്നു വൈദേകം റിസോര്‍ട്ടിന്റെ പ്രമോട്ടിങ് കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇന്ദിരയ്ക്കാണ് റിസോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ളത്. 8,10,9900 രൂപയുടേതാണ് ഇന്ദിരയുടെ ഓഹരി. 25 ലക്ഷം കമ്പനിയ്ക്ക് വായ്പയും നല്‍കിയിട്ടുണ്ട്.
മകന്‍ ജയ്‌സണ് പത്ത് ലക്ഷം രൂപയുടെ ഓഹരിയും ഉണ്ട്. ഓഹരി മറ്റൊരു ഓഹരി ഉടമയ്ക്ക് കൈമാറാനാണ് തീരുമാനം. സഹകരണ ബാങ്കിലെ ജീവനക്കാരിയായിരുന്ന പി.കെ. ഇന്ദിര അവിടെ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച തുക ഉപയോഗിച്ചാണ് ഓഹരി വാങ്ങിയത് എന്നായിരുന്നു ഇ.പി നല്‍കിയ വിശദീകരണം.
സാമ്പത്തിക ആരോപണത്തിന്റെയും റെയ്ഡിന്റെയും പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പുതിയ തീരുമാനം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇ.പി ജയരാജന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന ഒരു നടപടിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ജയരാജന്റെ മകന്‍ ജയ്‌സണ്‍ന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം പിന്‍വലിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ റിസോര്‍ട്ടില്‍ നിന്ന് കുടുംബം പിന്മാറുകയാണ്. വിവാദം ഉണ്ടാക്കി മുന്നോട്ട് പോകാന്‍ താത്പര്യമില്ല. നല്ല സംരംഭം എന്ന നിലക്കാണ് നിക്ഷേപം നടത്തിയതെന്ന് എന്ന് ഇ.പി പ്രതികരിച്ചു.
അതേസമയം ഓഹരി പങ്കാളിത്തം പാര്‍ട്ടിക്ക് അകത്തും പുറത്തും ചര്‍ച്ചയാവുകയും ജയരാജനും കുടുംബത്തിനും എതിരെ ഇ.ഡിക്കും ആദായനികുതി വകുപ്പിനും പരാതി ലഭിക്കുകയും വിവിധ അന്വേഷണങ്ങളിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓഹരി പങ്കാളിത്തത്തില്‍ നിന്ന് കുടുംബം പൂര്‍ണമായും പിന്‍വാങ്ങുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.