മോസ്‌കോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍-ലെംഗ്ത് ഫിക്ഷന്‍ ചിത്രമായ 'ദ ചാലഞ്ചി'ന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തു വിട്ട് റഷ്യ.
പുതിയ ചരിത്രം കുറിച്ച് ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിച്ച 'ദ ചാലഞ്ചി'ല്‍ റഷ്യയിലെ അറിയപ്പെടുന്ന നടിയായ യൂലിയ പെരെസില്‍ഡ് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 20 നാണ് ചിത്രത്തിന്റെ റിലീസ്.
അടിയന്തരമായി ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ട ഒരു സഞ്ചാരിയെ രക്ഷിക്കാന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ഡോക്ടറുടെ വേഷമാണ് ചിത്രത്തില്‍ യൂലിയയ്ക്ക്. ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞിരുന്ന റഷ്യന്‍ കമാന്‍ഡര്‍ ഒലേഗ് നോവിറ്റ്സ്‌കിയാണ് രോഗിയുടെ വേഷത്തിലെത്തുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനുമായി ഏറെ അടുപ്പമുള്ളവരുടെ പങ്കാളിത്തമുള്ള ഈ ബിഗ് ബഡ്ജറ്റ് സിനിമ റഷ്യന്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസ്, റഷ്യന്‍ ടെലിവിഷന്‍ ചാനലായ ചാനല്‍ വണ്‍, റഷ്യന്‍ ഫിലിം സ്റ്റുഡിയോയായ യെല്ലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് നിര്‍മ്മിച്ചത്.
2021 ഒക്ടോബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ സംവിധായകന്‍ ക്ലിം ഷിപ്പെന്‍കോ, റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ ആന്റോണ്‍ ഷ്‌കാപ്ലെറോവ്, യൂലിയ എന്നിവര്‍ കസാഖിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന റഷ്യയുടെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ലക്ഷ്യമാക്കി സോയൂസ് എം.എസ് 19 പേടകത്തില്‍ യാത്ര തിരിച്ചത്.
രണ്ടാഴ്ചയോളം സിനിമയ്ക്കായി യൂലിയയും ക്ലിമ്മും ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ചു. ഒക്ടോബര്‍ 17 ന് യൂലിയയും ക്ലിമ്മും ഭൂമിയിലേക്ക് സുരക്ഷിതമായെത്തി. മടക്ക യാത്രയില്‍ ആന്റോണ്‍ ഷ്‌കാപ്ലെറോവിന് പകരം ഒലേഗ് നോവിറ്റ്സ്‌കിയാണ് ഇരുവരെയും അനുഗമിച്ചത്.
മോസ്‌കോയ്ക്ക് സമീപമുള്ള യൂറി ഗഗാറിന്‍ കോസ്‌മോനട്ട് ട്രെയിംനിംഗ് സെന്ററില്‍ കടുത്ത പരിശീലനമാണ് സിനിമയ്ക്കായി യൂലിയയ്ക്ക് ലഭിച്ചത്. 3,000 ത്തോളം പേരില്‍ രണ്ട് ഘട്ടങ്ങളിലായി നടന്ന ടെസ്റ്റുകളില്‍ നിന്നാണ് യൂലിയയെ ബഹിരാകാശ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.
ഹോളിവുഡിലെ സൂപ്പര്‍ താരം ടോം ക്രൂസിനെ മറികടന്നാണ് ചരിത്രത്തിലാദ്യമായി ഭൂമിയ്ക്ക് പുറത്ത് ചിത്രീകരിക്കുന്ന മുഴുനീള സിനിമയിലെ കേന്ദ്ര കഥാപാത്രമെന്ന റെക്കാഡ് മുപ്പത്തെട്ടുകാരിയായ യൂലിയ സ്വന്തമാക്കിയത്.
ടോം ക്രൂസിനെ നായകനാക്കി ബഹിരാകാശത്ത് സിനിമാ ചിത്രീകരിക്കുന്ന വിവരം 2020 മേയില്‍ നാസ പ്രഖ്യാപിച്ചിരുന്നു. ഡഗ് ലിമാനാകും സംവിധായകനെന്നും രണ്ട് വര്‍ഷത്തോളം നീണ്ട പരിശീലനം ഇതിനായി നല്‍കുമെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍.
ഇതിനിടെയാണ് അപ്രതീക്ഷിതമായി റഷ്യ ഈ നേട്ടം കൈവരിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു ബഹിരാകാശ സിനിമാ പദ്ധതിയുടെ നീക്കങ്ങള്‍ റഷ്യ നടത്തിയത്.ബഹിരാകാശത്ത് അഭിനയിക്കുന്ന ആദ്യ സിനിമാ താരമായി മാറിയ യൂലിയ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ്.
അതേ സമയം ടോം ക്രൂസിനെ ബഹിരാകാശത്തെത്തിക്കുന്ന പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മറ്റൊരു റെക്കാഡ് സ്ഥാപിച്ച് റഷ്യയ്ക്ക് മറുപടി നല്‍കാനൊരുങ്ങുകയാണ് അമേരിക്ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.