ലോസ് ആഞ്ചലസ്: മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യ. 'ദ് എലിഫന്റ് വിസ്പറേഴ്‌സി'നാണ് പുരസ്‌കാരം. ലോസ് ആഞ്ചലസില്‍ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ദാനച്ചടങ്ങ് നടക്കുന്നത്.
ജാമി ലി കര്‍ട്ടിസിനെ മികച്ച സഹനടിയായി തിരഞ്ഞെടുത്തു. എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കെ ഹ്വി ക്വാന്‍ (എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്) ആണ് മികച്ച സഹനടന്‍.
നവാല്‍നിയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍. ആന്‍ ഐറിഷ് ഗുഡ്ബൈ നല്ല ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്വില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ ആണ് മികച്ച ആനിമേഷന്‍ ഫീച്ചര്‍ ചിത്രം. ഓള്‍ ക്വയിറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട് എന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ച ജയിംസ് ഫ്രണ്ട് ആണ് മികച്ച ഛായാഗ്രാഹകന്‍.
ഇത്തവണ പുരസ്‌കാരം നേടുന്ന ചിത്രങ്ങള്‍ പരമ്പരാഗത സങ്കല്‍പങ്ങളെ അട്ടിമറിക്കുമെന്നാണ് വിലയിരുത്തല്‍. എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്, ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, ടോപ് ഗണ്‍ മാവെറിക്, അവതാര്‍-ദ വേ ഓഫ് വാട്ടര്‍, എല്‍വിസ് തുടങ്ങിയവയാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് മത്സരിക്കുന്നത്.
മികച്ച നടിമാരുടെ സാധ്യതാ പട്ടിക: കേറ്റ് ബ്ലാന്‍ചെറ്റ് (ടാര്‍), അന ഡാ അര്‍മാസ് (ബ്ലോണ്ട്), ആന്‍ഡ്രിയ റൈസ്‌ബൊറോ (ടു ലെസ്ലീ), മിഷേല്‍ വില്യംസ് (ദി ഫാബിള്‍മാന്‍സ്), മികച്ചനടന്മാരുടെ സാധ്യതാ പട്ടിക: ഓസ്റ്റിന്‍ ബട്‌ലര്‍ (എല്‍വിസ്), കോളിന്‍ ഫാരെല്‍ (ദ ബാന്‍ഷീസ് ഓഫ് ഇനിഷെറിന്‍), ബ്രെന്‍ഡന്‍ ഫ്രാസര്‍ (ദ വെയില്‍), പോള്‍ മെസ്‌കല്‍ (ആഫ്റ്റര്‍ സണ്‍), ബില്‍ നൈ(ലിവിങ്)
ഈണവും താളവും കൊണ്ട് പാശ്ചാത്യ ലോകത്തെ നൃത്തം ചെയ്യിച്ച 'നാട്ടു നാട്ടു' വിലേക്കാണ് ഇന്ത്യന്‍ ആരാധകര്‍ നെഞ്ചിടിപ്പോടെ നോക്കുന്നത്. എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ഹിറ്റായ ' ആര്‍.ആര്‍.ആറി'ലെ ഈ തകര്‍പ്പന്‍ ഗാനം ഒറിജനല്‍ സോംഗ് വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുമെന്ന് തന്നെയാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.