ഇന്ത്യയ്ക്ക് അഭിമാന നിമിഷം: ഒറിജിനല്‍ സോങ് വിഭാഗത്തില്‍ 'നാട്ടു നാട്ടു' ഓസ്‌കാര്‍ നേടി; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി

ഇന്ത്യയ്ക്ക് അഭിമാന നിമിഷം: ഒറിജിനല്‍ സോങ് വിഭാഗത്തില്‍ 'നാട്ടു നാട്ടു' ഓസ്‌കാര്‍ നേടി; ദ എലഫന്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെന്ററി

ലോസ് ആഞ്ജലിസ്: 95-ാം ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് അഭിമാന നേട്ടം. മികച്ച ഒറിജിനല്‍ വിഭാഗത്തില്‍ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ നാട്ടു നാട്ടു ഗാനം പുരസ്‌കാരം നേടി. കീരവാണി സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് ചന്ദ്രബോസാണ്.

ഇരുവരും പുരസ്‌കാരം ഏറ്റുവാങ്ങി. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങിനുള്ള പുരസ്‌കാരവും നാട്ടു നാട്ടു നേടിയിരുന്നു. എ.ആര്‍. റഹ്മാന് ആദ്യമായാണ് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്.

മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയിരുന്നു. കാര്‍ത്തികി ഗോള്‍സാല്‍വേസ് ആണ് സംവിധായിക. ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് എലിഫന്റ് വിസ്പേഴ്സിന്റെ പ്രമേയം.

ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങില്‍ കെ.ഹൈ. ക്യുവാന്‍ (മികച്ച സഹനടന്‍-എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്), ജാമി ലീ കര്‍ട്ടിസ് (മികച്ച സഹനടി-എവരിത്തിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്), ടോപ് ഗണ്‍ മാര്‍വറിക് (മികച്ച സൗണ്ട് റെക്കോഡിങ്), സാറാ പോളെ (മികച്ച തിരക്കഥ (അഡാപ്റ്റഡ്)-വുമണ്‍ ടോക്കിങ്), ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് (മികച്ച തിരക്കഥ-എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്), അവതാര്‍ ദ വേ ഓഫ് വാട്ടര്‍ (മികച്ച വിഷ്വല്‍ എഫക്റ്റ്സ്), ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട് (മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍), ദ ബോയ്, ദ മോ, ദ വോക്സ് ആന്റ് ഹോഴ്സ് (മികച്ച ഹ്രസ്വചിത്രം (ആനിമേറ്റഡ്), വോക്കര്‍ ബെര്‍ട്ടെല്‍മാന്‍ (മികച്ച ഒറിജിനല്‍ സ്‌കോര്‍), പിനോക്കിയോ (മികച്ച ആനിമേറ്റഡ് സിനിമ) തുടങ്ങിവര്‍ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.