ദുബായ്: യുഎഇയില്‍ റമദാനില്‍ സ്വകാര്യമേഖലയിലെ ജോലി സമയം ആറുമണിക്കൂർ. മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം നല്‍കിയത്. 8 മണിക്കൂറുളള ജോലി സമയമാണ് ആറുമണിക്കൂറായി കുറച്ചത്. ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിസമയം. റമദാനില്‍ ഇത് 36 മണിക്കൂറായി കുറയും.
ജോലിയുടെ സ്വഭാവത്തിനും ആവശ്യകതയ്ക്കും അനുസൃതമായി ദൈനം ദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുളളില്‍ അനുയോജ്യമായ ജോലി സമയം കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാമെന്നും മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കില്‍ തൊഴിലാളികള്‍ക്ക് അധികസമയം ജോലി ചെയ്യാന്‍ അനുവാദം നല്‍കാം.
പക്ഷെ അധിക സമയത്തിന് അധിക വേതനം നല്‍കണം. നേരത്തെ, റമദാൻ മാസത്തിൽ ഫെഡറൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്കായി ഔദ്യോഗിക ജോലി സമയം ആറുമണിക്കൂറായി ക്രമീകരിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.