ന്യൂഡല്‍ഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. ഇക്കാര്യമറിയിച്ച കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കി.
കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും കോണ്‍ഗ്രസ് എംപിമാരും ആരോഗ്യ മന്ത്രിയെ കണ്ടിരുന്നു. ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനമെന്നും കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്നുമുള്ള കാര്യങ്ങള്‍ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച ചെയ്‌തെന്നും മുരളീധരന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി ശമിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി ജാഗ്രത തുടരും. ചെറിയ തിപിടിത്ത സാധ്യത കണക്കിലെുടുത്താണ് മുന്നറിയിപ്പ്. ഇനി തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ഫോഴ്സ് മാര്‍ഗരേഖ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറും.
ഇതനുസരിച്ചായിരിക്കും തുടര്‍ നടപടി. തീപിടിത്തം ആവര്‍ത്തിക്കാതിരിക്കാനുള്ള ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ ഉടന്‍ നടപ്പാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.