റിയാദ്: സൗദി അറേബ്യയിലും മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയെന്നുളള രീതിയിലേക്ക് പ്രവൃത്തി ദിനങ്ങള്‍ മാറുമോ. സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മാനവ വിഭവശേഷി സാമൂഹ്യവികസന മന്ത്രാലയം. നിലവിലെ പ്രവൃത്തി ദിന സമ്പ്രദായം പഠിച്ച് വരികയാണെന്ന് ചോദ്യത്തിന് മറുപടിയായി മാനവ വിഭവശേഷി സാമൂഹ്യവികസന മന്ത്രാലയം വ്യക്തമാക്കുന്നു. കൂടുതല്‍ ജോലി സാധ്യത പരിഗണിച്ചും പ്രാദേശിക അന്തർദേശീയ തലത്തിലെ നിക്ഷേപസാധ്യതകള്‍ മുന്നില്‍ കണ്ടും പ്രവൃത്തി ദിനങ്ങളില്‍ മാറ്റം ആവശ്യമുണ്ടെങ്കില്‍ പരിഗണിക്കുമെന്നുളള സൂചനയാണ് മന്ത്രാലയം ചോദ്യത്തിന് മറുപടിയായി നല്‍കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്. മാത്രമല്ല ശനിയും ഞായറുമെന്ന രീതിയിലേക്ക് വാരാന്ത്യ അവധിയും യുഎഇ മാറ്റിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.