ദുബായ്: യുഎഇയിലേക്ക് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മരുന്നുകൊണ്ടുവരാന്‍ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തി.യുഎഇ രോഗപ്രതിരോധ ആരോഗ്യമന്ത്രാലയമാണ് പ്രവാസികള്‍ക്ക് കൂടി സൗകര്യപ്രദമാകുന്ന രീതിയില്‍ ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയത്.
അനുമതിയില്ലാതെ വരുന്ന യാത്രാക്കാരുടെയും താമസക്കാരുടെയും മരുന്നുകളും ഉപകരണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സംശയകരമായ മരുന്നുകളാണെങ്കിൽ ചിലപ്പോൾ തടഞ്ഞുവെക്കുകയും ചെയ്യും. ഈ സാഹചര്യമൊഴിവാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ സംവിധാനം.സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുന്നതിനും ഇ-പെർമിറ്റ് വാങ്ങണം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ സ്മാർട്ട് ആപ്പിലോ ലോഗിന്‍ ചെയ്ത് സേവനം പ്രയോജനപ്പെടുത്താം. സേവന വിഭാഗത്തിൽ ഇ-പെൻറമിറ്റ് എന്ന കാറ്റഗറിയില്‍ ആവശ്യമായ വിവരങ്ങളും രേഖകളും നൽകുകയും ഇലക്ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുകയും വേണം. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ മരുന്നുകള്‍ കൊണ്ടുവരാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.