'സുപ്രധാന കരാറുകള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്, വിദേശ കമ്പനിക്കും പങ്കാളിത്തം'; കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

'സുപ്രധാന കരാറുകള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്, വിദേശ കമ്പനിക്കും പങ്കാളിത്തം'; കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാറുകള്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കൈമാറിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവര്‍ത്തനത്തില്‍ നിഗൂഢതകള്‍ നിറഞ്ഞ എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഇത്തരം കമ്പനികള്‍ക്ക് കരാര്‍ നല്‍കിയത് വഴി ദേശീയ സുരക്ഷയില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എലാറ ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് ഒരു വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടാണെന്നും അദാനി ഗ്രൂപ്പ് കമ്പനികളില്‍ ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നാല് സ്ഥാപനങ്ങളില്‍ ഒന്നാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗ്രൂപ്പ് ഓഹരി വിഹിതം കുറച്ചെങ്കിലും മൂന്ന് അദാനി സ്ഥാപനങ്ങളിലെ ഹോള്‍ഡിംഗുകള്‍ 9,000 കോടി രൂപയിലധികം വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.