ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെ തിരുനാളിനു കൊടിയേറി. മാര്‍ച്ച് 10 ന് വെള്ളിയാഴ്ച ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റിയതോടെ ഒന്‍പതു ദിവസത്തെ തുടര്‍ച്ചയായ മധ്യസ്ഥപ്രാര്‍ത്ഥനയ്ക്കും വി.കുര്‍ബാനയ്ക്കും തുടക്കമായി.

ആദ്യ ദിനത്തില്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വികാരി റവ. ഫാ. സുനി പടിഞ്ഞാറേക്കര ആഘോഷമായ വി. കുര്‍ബാനയ്ക്കു മുഖ്യ കാര്‍മ്മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി റവ. ഫാ. മെല്‍വിന്‍ മംഗലത്ത് ലദീഞ്ഞ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.


പ്രധാന തിരുനാള്‍ ദിനങ്ങളായ മാര്‍ച്ച് 18,19 തീയതികളിലെ തിരുകര്‍മ്മകള്‍ക്ക് ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും മുന്‍ വികാരിമാരായ റവ.ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, റവ.ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍, റവ.ഫാ. ലിഗോരി കട്ടിക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മറ്റ് തിരുനാള്‍ ദിനങ്ങളില്‍ റവ.ഫാ. ജോസഫ് തച്ചാറ, റവ. ഫാ. റാഫേല്‍ വടക്കന്‍, റവ.ഫാ. ലുക്ക് പടിക്കവീട്ടില്‍, റവ.ഫാ. സിമ്മി വര്‍ഗീസ്, റവ.ഫാ. രാജീവ് വലിയവീട്ടില്‍ എന്നിവര്‍ കാര്‍മ്മികരാകും. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ വര്‍ഗീസ് കല്ലുവെട്ടാംകുഴി, പ്രിന്‍സ് മുടന്താഞ്ചലില്‍, ഫിലിപ്പ് പായിപ്പാട്ട് , ഷിജോ തെക്കേല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേത്രത്വം നല്‍കും.

സമാപ ദിവസമായ മാര്‍ച്ച് 20 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള തിരുക്കര്‍മ്മങ്ങളോടെ കൊടിയിറക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.