കുവൈറ്റ്: മലയാളികളെ എഴുതാൻ പഠിപ്പിച്ചതും വായന പഠിപ്പിച്ചതും ദീപികയാണെന്ന് രാഷ്ട്രദീപിക മാനേജിങ് ഡയറക്ടർ ഫാദർ മാത്യു ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു. രജത ജൂബിലിയോട് അനുബന്ധിച്ച് കുവൈറ്റ് സീറോമലബാർ കൾച്ചറൽ അസോസിയേഷനും മലയാള മിഷൻ ക്ലാസ്സുകളും ചേർന്ന് നടത്തിയ കേരളപ്പിറവി - മലയാള മാസാചരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഫാദർ ചന്ദ്രൻകുന്നേൽ . പ്രവാസ ലോകം ദീപികയുമായി കൈകോർത്തു പ്രവർത്തിക്കുവാൻ ‘എന്റെ ദീപിക എന്റെ പത്രം’ പദ്ധതി ഇടയാക്കും എന്ന് അദ്ദേഹം പറഞ്ഞു.
മലയാളം മിഷൻ കുവൈറ്റ്ചാപ്റ്റർ പ്രതിനിധി ബഷീർ ബാത്ത കുട്ടികൾക്ക് ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതോടനുബന്ധിച്ച് പത്രപാരായണം സ്വഭാവരൂപീകരണത്തിന്, മാറുന്ന മലയാളി മാറുന്ന മലയാളം, മലയാള ഭാഷയും വ്യക്തിത്വ വികസനവും പത്രപ്രവർത്തനം സംബന്ധിച്ച് വാർത്തകൾ ഉണ്ടാകുന്ന വഴി എന്നീ വിഷയങ്ങളിൽ നടന്ന വിവിധ വെബിനാറുകളിൽ ബാലസാഹിത്യകാരൻ ഷാജി മാലിപ്പാറ,ഫാദർ സിജോ ചേന്നാടൻ സിഎംഐ , ജോമോൻ മങ്കുഴിക്കരി എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. എസ്എംസിഎ പഠന കേന്ദ്രങ്ങളിലെ അധ്യാപകർ തയ്യാറാക്കിയ മലയാള സാഹിത്യ പ്രതിഭകളെ പരിചയപ്പെടുത്തുന്ന സുവർണ്ണതൂലിക വീഡിയോ പരമ്പരയുടെ ഉദ്ഘാടനം പ്രമുഖ ബാലസാഹിത്യകാരൻ പി.ഓ ചാക്കോ നിർവഹിച്ചു.
കുട്ടികളുടെ സാഹിത്യ ഭാഷാനൈപുണ്യ കഴിവുകൾ മാറ്റുരച്ച കേരളശ്രീ ഓൺലൈൻ റിയാലിറ്റി ഷോയിൽ ഐസെലിൻ റോസ് ട്രെജിൻ , ഏഞ്ചൽ കെ സോജൻ, സ്നേഹ റോസ് ഷാജി എന്നിവർ യഥാക്രമം പൂമൊട്ടുകൾ,വാടാമലർ, പനിനീർപൂക്കൾ വിഭാഗങ്ങളിൽ കേരളശ്രീ പട്ടം നേടി. കുട്ടികൾക്കായി മലയാള പത്രപാരായണ പരിപാടിയും തേൻ മൊഴി എന്ന പേരിൽ ഓൺലൈൻ പ്രശ്നോത്തരിയും സംഘടിക്കപ്പെട്ടു.
സമാപന സമ്മേളനം മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ. സജി ഉദ്ഘാടനം ചെയ്തു. ബോബി കയ്യാലപറമ്പിൽ, മഞ്ജൂസ് അറക്ക പറമ്പിൽ,പ്രിൻസ് ആൻറണി,മാത്യൂ മറ്റത്തിൽ,ബിജോയ് പാലാക്കുന്നേൽ സുനിൽ റാപ്പുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.