വിദേശ അഭിഭാഷകർക്കും ഇന്ത്യയിൽ പ്രാക്‌ടീസിന് അനുമതി നൽകി ബാർ കൗൺസിൽ; പക്ഷെ കോടതികളിൽ ഹാജരാകാൻ കഴിയില്ല

വിദേശ അഭിഭാഷകർക്കും ഇന്ത്യയിൽ പ്രാക്‌ടീസിന് അനുമതി നൽകി ബാർ കൗൺസിൽ; പക്ഷെ കോടതികളിൽ ഹാജരാകാൻ കഴിയില്ല

ന്യൂഡൽഹി: വിദേശ അഭിഭാഷകർക്കും അഭിഭാഷക സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ വ്യവസ്ഥകളോടെ പ്രാക്‌ടീസിന് അനുമതി നൽകി ബാർ കൗൺസിൽ ഒഫ് ഇന്ത്യ. 

വിദേശ നിയമങ്ങളിലും, രാജ്യാന്തര ആർബിട്രേഷനിലുമാണ് പ്രാക്‌ടീസ് അനുവദിച്ചിരിക്കുന്നത്. അതേസമയം കോടതികളിൽ ഹാജരാകാൻ അനുമതിയില്ല. 

രാജ്യത്തെ അഭിഭാഷകർക്ക് കൂടി പ്രയോജനപ്പെടണമെന്ന പരസ്‌പര ധാരണയിലായിരിക്കും പ്രാക്‌ടീസിന് അനുമതിയെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. 

എന്നാൽ വ്യവഹാര സ്വഭാവമുള്ള കേസുകളിൽ ഹാജരാകാൻ അനുമതിയില്ല. അതിനാൽ രാജ്യത്തെ കോടതികളിലും ട്രൈബ്യൂണലുകളിലും ഹാജരാകാൻ കഴിയില്ല.

രാജ്യാന്തര വാണിജ്യ ആർബിട്രേഷന്റെ ഹബ്ബായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ബാർ കൗൺസിൽ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.