കൊച്ചി: സിനിമ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണയെന്ന് നടന്‍ ടിനി ടോം. പൊലീസിന്റെ കൈയില്‍ ലഹരി ഉപയോഗിക്കുന്നവരുടെ മുഴുവന്‍ ലിസ്റ്റും ഉണ്ട്. അതില്‍ നിന്ന് ഒരാളെ പിടിച്ചാല്‍ മുഴുവന്‍ ആളുകളുടെയും ലിസ്റ്റ് കിട്ടുമെന്ന് ടിനി പറഞ്ഞു.
അങ്ങനെ നോക്കുകയാണെങ്കില്‍ ലോക്കേഷനില്‍ മുഴുവന്‍ റെയ്ഡും ബഹളവുമായിരിക്കുമെന്നും, സ്വസ്ഥമായി ഒന്ന് ഇരിക്കാന്‍ പോലുമാകില്ലെന്നും ടിനി ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരി ഉണ്ട്. ഈ പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയില്‍ ഫുള്‍ ലിസ്റ്റുണ്ട്. ഇതിന്റെ പൂര്‍ണ വിവരങ്ങള്‍ അവര്‍ ആന്റണി പെരുമ്പാവൂരിന് നല്‍കിയിട്ടുണ്ട്. ലിസ്റ്റും നല്‍കിയിട്ടുണ്ട്. ഏത് സമയവും സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്‌നമായിരിക്കുമെന്നും നടന്‍ പറയുന്നു.
ആരൊക്കെ എന്തൊക്കെയാണെന്ന ലിസ്റ്റ് അവരുടെ കൈയിലുണ്ട്. ഒരാളെ പിടിച്ചാല്‍ മതി പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. കലാകാരന്മാരോടുള്ള ഇഷ്ടവും സ്വാതന്ത്രവും കൊണ്ടാണ് ഈ ലിസ്റ്റുമായി മുന്നോട്ട് പോകാത്തതെന്നും നടന്‍ പറയുന്നു. സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറയുന്നത് നുണയാണ്.
പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അംബാസിഡര്‍ ആയി ജോലി ചെയ്ത ആളാണ് താന്‍. തനിക്ക് ഇതിനെ പറ്റി പൂര്‍ണ വിവരങ്ങള്‍ തന്നിട്ടുണ്ട്. പൊലീസ് പെട്ടെന്ന് ഒരു നടപടിയെടുത്താല്‍ എല്ലാവരും കുടുങ്ങും. അത് മാത്രമല്ല ജീവിതം തന്നെ കൈവിട്ടുപോകുമെന്നും ടിനി പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v