മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.1 കോടി രൂപയുടെ സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപഗ്പുറം സ്വദേശി മൂനീര്‍, വടകര സ്വദേശി സെര്‍ബീല്‍ എന്നിവരാണ് പിടിയിലായത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നാണ് റാഷിക് കോഴിക്കോടെത്തിയത്. ഇയാളില്‍ നിന്ന് 1,066 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നാണ് മുനീറെത്തിയത്. ഇയാളില്‍ നിന്ന് 1,078 ഗ്രാം സ്വര്‍ണ സംയുക്തമാണ് പിടികൂടിയത്. ഇരുവരും ക്യാപസ്യൂളാക്കിയാണ് സ്വര്‍ണം കടത്താന്‍ നോക്കിയത്.
ദുബായിലേക്ക് പോകാനെത്തിയതായിരുന്നു സെര്‍ബീല്‍. ഇയാളില്‍ നിന്ന് 2,585 ഒമാന്‍ റിയാലും 1,035 കുവൈത്തി ദിനാറുമാണ് കണ്ടെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.