ബഹിരാകാശത്ത് ഇരുന്ന് സുല്‍ത്താന്‍ അല്‍ നെയാദി സംവദിക്കും, എ കോള്‍ വിത്ത് സ്പേസ് യുഎഇയിലുടനീളം അരങ്ങേറും

ബഹിരാകാശത്ത് ഇരുന്ന് സുല്‍ത്താന്‍ അല്‍ നെയാദി സംവദിക്കും, എ കോള്‍ വിത്ത് സ്പേസ് യുഎഇയിലുടനീളം അരങ്ങേറും

ദുബായ് :ആറുമാസക്കാലത്തെ ദൗത്യത്തിനായി ഐഎസ്എസിലെത്തിയ സുല്‍ത്താന്‍ അല്‍ നെയാദിയുമായി പൊതുജനങ്ങള്‍ക്ക് സംവദിക്കാന്‍ അവസരം. വിവിധ ഇടങ്ങളില്‍ ഇതിനായുളള സംവിധാനം മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍റർ ഒരുക്കും. എ കോള്‍ വിത്ത് സ്പേസ് എന്നുളളതാണ് സംവാദപരിപാടിയുടെ പേര്.

യുഎഇയിലെ ഏഴ് എമിറേറ്റുകളിലെയും തെരഞ്ഞെടുത്ത വേദികളിലാണ് പരിപാടി നടക്കുക. മാർച്ച് 21 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് ദുബായ് ഒപേരയിലാണ് ആദ്യപരിപാടി. https://www.dubaiopera.com/events/a-call-with-space എന്ന ലിങ്ക് സന്ദർശിച്ച് സീറ്റ് ബുക്ക് ചെയ്യാം.

സുല്‍‍ത്താല്‍ അല്‍ നെയാദിയുടെ ചരിത്രദൗത്യം പുതുതലമുറയിലേക്ക് എത്തിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എംബിആർഎസ് സി ഡയറക്ടർ ജനറല്‍ സലേം ഹുമൈദ് അല്‍ മറി പറഞ്ഞു. ബഹിരാകാശയാത്രയെകുറിച്ചും ജീവിതത്തെകുറിച്ചും മൈക്രോ ഗ്രാവിറ്റിയില്‍ നടത്തുന്ന ഗവേഷണങ്ങളെ കുറിച്ചുമെല്ലാം സുല്‍ത്താനോട് ചോദിക്കാനുളള അവസരം പരിപാടിയിലൂടെ ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.