വിസ അപേക്ഷകളിൽ വ്യക്തമായ വിവരങ്ങൾ നൽകണം, ജിഡിആർഎഫ്എ

വിസ അപേക്ഷകളിൽ വ്യക്തമായ വിവരങ്ങൾ നൽകണം, ജിഡിആർഎഫ്എ

ദുബായ് :ദുബായിൽ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് . ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ നിരവധി തവണ നല്‍കിയതാണ്. ഇക്കാര്യത്തിൽ സേവനം തേടുന്നവർ നിരന്തരം അശ്രദ്ധ വരുത്തുന്നുണ്ട്.അത്തരമൊരു സാഹചര്യത്തിലാണ് ജിഡിആർഎഫ്എ വീണ്ടും ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നതെന്ന് ജിഡിആർഎഫ്എ ദുബായ് വ്യക്തമാക്കി.


ഔദ്യോഗിക ചാനലുകളായ അമർ കേന്ദ്രങ്ങൾ, വകുപ്പിന്‍റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴി- വകുപ്പിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളിലെ പേരുകൾ ,ജനന തിയതി,മേൽവിലാസങ്ങൾ,ഇമെയിൽ ഐഡി, മൊബൈൽ നമ്പർ,മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് സ്വയം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വകുപ്പ് ഓർമ്മപ്പെടുത്തി.ഇതിന്‍റെ അടിസ്ഥാനത്തിലാണ് അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ സേവനങ്ങൾ തേടുന്നതിന് മുമ്പ് തന്നെ- നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം.വിസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകിയാൽ നടപടികൾക്ക് സ്വാഭാവികമായും കാലതാമസം വരുമെന്ന് വകുപ്പ് അറിയിച്ചു.ആ സാഹചര്യം ഒഴിവാകാൻ വേണ്ടിയാണ് ഇത്തരമൊരു അറിയിപ്പ് നൽകുന്നത്.

ദുബായിൽ ഏറ്റവും വേഗത്തിലാണ് വിസാ സേവനം ലഭിക്കുന്നത്. അപേക്ഷകളിലെ വ്യക്തത നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്ന് ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. നിങ്ങളുടെ അഡ്രസ്സ് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വകുപ്പ് ഉപയോക്താക്കളെ ഓർമ്മപ്പെടുത്തി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.