തിരുവനന്തപുരം: നിയമ സഭാ സംഘര്‍ഷത്തില്‍ വ്യാജ പ്രചരണം നടത്തിയ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കെ.കെ രമ എംഎല്‍എ സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി.
കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നുവെന്നുമാണ് പരാതി. സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.
തനിക്ക് എന്താണ് പറ്റിയത് എന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്. തന്നെ ചികില്‍സിച്ചത് ജനറല്‍ ആശുപത്രിയില്‍ ആണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകള്‍ ചേര്‍ത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
സച്ചിന്‍ ദേവിനെതിരെ വ്യാജ നിര്‍മിതി പരാതിയാണ് രമ നല്‍കിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v