അബുദാബി: എമിറേറ്റില്‍ രക്ഷാപ്രവർത്തനങ്ങള്‍ക്കായി പറന്നുയരാന്‍ ഹോവർ ബൈക്ക് വരുന്നു. യാസ് ബേയിലാണ് ഹോവർ ബൈക്കിന്‍റെ പ്രദർശനം നടന്നത്. ദുർഘട മേഖലകളില്‍ രക്ഷാപ്രവർത്തനം നടത്തുന്നത് ലക്ഷ്യമിട്ടാണ് ഹോവർ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.
കാർബണ്‍ ഫൈബറില്‍ നിർമ്മിച്ചിട്ടുളള ഹോവർ ബൈക്ക് കഠിനബലമുളളതാണ്. ഫുള്‍ ടാങ്ക് ഇന്ധനത്തില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ തുടര്‍ച്ചയായി 40 മിനിറ്റ് പറക്കാന്‍ കഴിയുന്ന രീതിയിലാണ് നിർമ്മാണം. 300 കിലോഗ്രാമാണ് ഭാരം. 100 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുണ്ട്. മരുഭൂമിയിലും ചെങ്കുത്തായ കടലിലും രക്ഷാ പ്രവർത്തനനത്തിന് ഉപകാരപ്പെടും.
രക്ഷാപ്രവർത്തന രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സംവിധാനങ്ങള്‍ നടപ്പിലാക്കി വരികയാണ് അബുദാബി. എമിറേറ്റിലെ കെട്ടിടങ്ങളിലെ തീപ്പിടിത്തം അണക്കാന്‍ അത്യാധുനിക ഡ്രോണുകള്‍ അബുദാബി സിവില്‍ ഡിഫന്‍സ് നേരത്തെ അവതരിപ്പിച്ചിരുന്നു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.