യുഎഇ; ലൂക് സിയാദ് മജ്ദലാനി എന്ന യുവാവാണ് പൊതുസ്ഥലത്ത് നിന്ന് കിട്ടിയ ഭീമമായ തുക പൊലീസിന് കൈമാറിയ ഫ്രഞ്ച് പ്രവാസി.
110,000 ദിർഹം വിലയുള്ള പണക്കെട്ട് അൽ ഖുസൈസ് പോലീസ് സ്‌റ്റേഷനിലെത്തിയാണ് നൽകിയത്. അൽ ഖുസൈസ് പോലീസ് സ്റ്റേഷന്റെ ആക്ടിംഗ് ഡയറക്ടർ കേണൽ സുൽത്താൻ അബ്ദുല്ല അൽ ഒവൈസ് യുവാവിന്റെ സത്യസന്ധതയെ ആദരിച്ചു. പ്രവാസി യുവാവ് അത്ഭുതകരമായ ഉത്തരവാദിത്തബോധവും പൗരധർമ്മബോധവും പ്രകടമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ദുബായ് പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ അംഗീകാരമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് കേണൽ അൽ ഒവൈസ് മജ്ദലാനിയെ അഭിനന്ദിച്ചു.ചടങ്ങിൽ പോലീസ് ഓഫീസർ മജ്ദലാനിക്ക് നന്ദിയും പ്രശംസയും രേഖപ്പെടുത്തി ദുബായ് പോലീസിന്റെ പ്രിവിലേജ് കാർഡായ ‘ഇസാദ്’ സമ്മാനിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച അംഗീകാരത്തിന് മജ്ദലാനി പോലീസിന് നന്ദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v