ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അസഭ്യതയും വര്‍ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും നാഗ്പുരില്‍ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.
സര്‍ഗാത്മകതയുടെ പേരിലുള്ള അസഭ്യത ഒരിക്കലും വച്ചുപൊറുപ്പിക്കില്ല. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. അല്ലാതെ അശ്ലീലമോ അസഭ്യതയോ പ്രദര്‍ശിപ്പിക്കാനല്ല. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
'കോളജ് റൊമാന്‍സ്' എന്ന വെബ് സീരീസിനെതിരെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് തൊട്ട്പിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം. ഈ സീരീസില്‍ വളരെ മോശമായ രീതിയിലുള്ള സംഭാഷണങ്ങളുണ്ടെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളില്‍ ഇതുപോലുള്ള സംഭാഷണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് കഴിഞ്ഞദിവസം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v