പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹനല്ല; ദേവികുളം എംഎല്‍എ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹനല്ല; ദേവികുളം എംഎല്‍എ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ഇടുക്കി ദേവികുളം മണ്ഡലത്തിലെ സിപിഎം എംഎല്‍എ എ. രാജയുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ഡി. കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. എ. രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് അര്‍ഹതയില്ലെന്നും കോടതി വ്യക്തമാക്കി.

തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഡി. കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ദീര്‍ഘകാലം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രനെ മാറ്റിയാണ് സിപിഎം ഇത്തവണ യുവനേതാവായ എ. രാജയെ ദേവികുളത്ത് സ്ഥാനാര്‍ഥിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.