ബോര്‍ഡോക്സ്: ഫ്രാന്‍സ് നഗരമായ ബോര്‍ഡോക്‌സിലുള്ള പ്രശസ്തമായ തിരുഹൃദയ ദേവാലയം ആക്രമിക്കപ്പെട്ടു. ദേവാലയത്തിന്റെ ചുമരുകളില്‍ സാത്താനിക മുദ്രാവാക്യങ്ങളും കമ്മ്യൂണിസ്റ്റ് പ്രതീകങ്ങളും വരച്ചാണ് അജ്ഞാതര്‍ വികൃതമാക്കിയത്. മാര്‍ച്ച് 12 നാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.
ദേവാലയത്തിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിടാനുളള ശ്രമങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ അണച്ചത്. ദേവാലച്ചുമരുകളിലും വാതിലുകളിലുമാണ് ക്രിസ്തീയവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്.
'ലൂസിഫറാണ് ശരി', 'സാത്താനേ നീയെന്നെ കൂടെ കൊണ്ടുപോകൂ', 'നന്ദി സാത്താന്‍' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുമരുകളില്‍ കോറിയിരിക്കുന്നത്.
24 മണിക്കൂറും ദിവ്യകാരുണ്യാരാധന നടക്കുന്ന ദേവാലയമാണിത്. സംഭവത്തില്‍ ഇടവക അധികാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. പള്ളി 19-ാം നൂറ്റാണ്ടിലാണ് പള്ളി പണികഴിപ്പിച്ചത്.
ബോര്‍ഡോക്സ് അതിരൂപതയുടെ കമ്മ്യൂണിക്കേഷന്‍സ് മേധാവി കോണ്‍സ്റ്റന്‍സ് പ്ലൂവിയോഡാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ഇത് അസഹനീയമായ പ്രവൃത്തിയാണെന്ന് പ്ലൂവിയോഡ് കുറ്റപ്പെടുത്തി. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.