കണ്ണൂര്‍: ഗൂഡാലോചന കേസില്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ അന്വേഷണം നടത്താന്‍ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.
കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് എടുത്ത കേസിലാണ് കണ്ണൂര്‍ സിറ്റി എസിപി രത്‌നകുമാര്‍, തളിപ്പറമ്പ് ഡിവൈഎസ്പി എം.പി വിനോദ്, തളിപ്പറമ്പ് വനിതാ സെല്‍ എസ്‌ഐ ഖദീജ അടക്കമുള്ളവര്‍ അന്വേഷണം നടത്തുന്നത്.
സൈബര്‍ വിദഗ്ധരെയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷിന്റെ പരാതിയിലായിരുന്നു ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് അവര്‍ക്കെതിരെ ചുമത്തിയത്. സ്വപ്നക്ക് എതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് കണ്ണൂര്‍ യൂണിറ്റ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറി.
മുഖ്യമന്ത്രിക്ക് എതിരായ പരാതിയില്‍ നിന്ന് പിന്മാറാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുപ്പത് കോടി രൂപ വിജേഷ് പിള്ളവഴി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഇതിനെതിരെയാണ് സിപിഎം പൊലീസില്‍ പരാതി നല്‍കിയത്. സ്വപ്ന ബ്ലാക് മെയില്‍ ചെയ്യുകയാണെന്നാണ് വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.