പ്രവാസികള്‍ക്ക് ആശങ്ക; യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ വെട്ടി കുറയ്ക്കുന്നു

പ്രവാസികള്‍ക്ക് ആശങ്ക; യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ വെട്ടി കുറയ്ക്കുന്നു

ദുബൈ: യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ എയര്‍ ഇന്ത്യ വെട്ടി കുറയ്ക്കുന്നു. അതിനാല്‍ പ്രവാസികള്‍ക്ക് ആശങ്കയേറുന്നു. നിലവില്‍ കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്കു സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ അത് ഒന്നാക്കി കുറച്ചു. ഇതോടെ ആഴ്ചയില്‍ 21 സര്‍വീസുണ്ടായിരുന്നത് ഇനി 7 ആയി കുറയും. ദുബായ്‌-കൊച്ചി സര്‍വീസ് മാത്രമാണ് നിലനിര്‍ത്തിയത്. കാലക്രമേണ കേരള സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാത്രമായി ചുരുങ്ങിയേക്കുമെന്ന ആശങ്കയും ഉണ്ട്. അവധിക്കാലം അടുത്തു വരുന്നതിനാല്‍ മലയാളികളുടെ സുഗമമായ യാത്രയ്ക്ക് ഇതു ഭംഗം വരുത്തും.

എയര്‍ ഇന്ത്യ സേവനം നിലയ്ക്കുന്നതോടെ പ്രവാസികള്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ചിലതും നഷ്ടമാകും. ഫുള്‍ എയര്‍ലൈനില്‍ ടിക്കറ്റ് മാറ്റാനുള്ള സൗകര്യം, നിരക്കിലെ വ്യത്യാസം, ഭക്ഷണം, കാര്‍ഗോ സൗകര്യം എന്നിവയ്ക്കു പുറമേ ബിസിനസ് ക്ലാസ് യാത്രയും ഇല്ലാതാകും. ബിസിനസുകാരും വിദേശ ടൂറിസ്റ്റുകളുമെല്ലാം വിദേശ എയര്‍ലൈനുകളെ ആശ്രയിച്ചേക്കും.ദുബായ്‌-കോഴിക്കോട്, ഷാര്‍ജ-കോഴിക്കോട്, ദുബായ്‌-ഗോവ, ദുബായ്-ഇന്‍ഡോര്‍ സെക്ടറുകളില്‍ ഈ മാസം 27 മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആയിരിക്കും സര്‍വീസ് നടത്തുക.

കേരളത്തിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഏക ഡ്രീംലൈനറും എയര്‍ ഇന്ത്യ ഈ മാസം 10ന് പിന്‍വലിച്ചിരുന്നു. 18 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 256 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഡ്രീംലൈനറിനു പകരം 12 ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 170 പേര്‍ക്കുള്ള ചെറിയ വിമാനമാണ് ദുബായ്‌കൊച്ചി സെക്ടറില്‍ സര്‍വീസ് നടത്തുന്നത്. ഇതേസമയം ഡല്‍ഹി, മുംബൈ തുടങ്ങിയ സെക്ടറുകളിലെ ഡ്രീംലൈനര്‍ നിലനിര്‍ത്തുകയും ചെയ്തു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.