കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെ കാണ്‍മാനില്ല: കൊലപാതകമാകാമെന്ന് പൊലീസ്

കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെ കാണ്‍മാനില്ല: കൊലപാതകമാകാമെന്ന് പൊലീസ്

ഇടുക്കി: ഇടുക്കി കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27) ആണ് മരിച്ചത്. ബന്ധുക്കള്‍ വീട് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് കരുതുന്നു.

മൂന്ന് ദിവസം മുന്‍പ് അനുമോളെ കാണാനില്ലെന്ന ബിജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിനിടെ ബിജേഷിനെയും കാണാതായി. ചൊവ്വാഴ്ച ബന്ധുക്കളാണ് ഇവരുടെ വീട്ടിലെത്തി തിരച്ചില്‍ നടത്തിയത്. അഴുകിയ ഗന്ധം പിന്തുടര്‍ന്ന് പോയപ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകമാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.