ന്യൂയോര്‍ക്ക്: വെസ്ലി ഹില്‍സിലെ ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ നോമ്പ് കാലത്തോടനുബന്ധിച്ച ആത്മാഭിഷേക ദിവ്യ കാരുണ്യ ധ്യാനവും ദിവ്യ കാരുണ്യ പ്രദര്‍ശനവും മാര്‍ച്ച് 24 ,25 ,26 തീയതികളില്‍ നടത്തപ്പെടുന്നു. ഫാ. ഡൊമിനിക് പി.ഡി (ഫിലാഡല്‍ഫിയ)യുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ധ്യാനത്തില്‍ ജോമോന്‍ ജോസഫ് (കാനഡ) ഗായക സംഘത്തെ നയിക്കും.
വികാരി ഫാ. റാഫേല്‍ അമ്പാടന്‍ നയിക്കുന്ന പാരിഷ് കൗണ്‍സില്‍ ധ്യാനത്തിനുള്ള ഒരുക്കങ്ങളും നടക്കുന്നു. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച ആറിന് ആരംഭിക്കുന്ന ധ്യാനം രാവിലെ ഒന്‍പതോടെ ആരംഭിക്കും. മാര്‍ച്ച് 25 ശനിയാഴ്ച ഒന്‍പത് മുതല്‍ നാലര വരെയും ഞായറാഴ്ച 10 മുതല്‍ ആറ് വരെയും ധ്യാനം ഉണ്ടായിരിക്കും.
ദിവ്യ കാരുണ്യ ധ്യാനത്തോട് അനുബന്ധിച്ച പരിശുദ്ധ കുര്‍ബാനയിലൂടെ കൈവരുന്ന ദൈവകൃപകളെക്കുറിച്ചു ആഴത്തില്‍ മനസിലാക്കുവാന്‍ തിരുസഭയുടെ പഠനങ്ങളെ ആധികാരികമായി ചേര്‍ത്തുകൊണ്ട് ഫ്‌ളോറന്‍സ് സൂനഹദോസിലൂടെയും ട്രെന്റ് സൂനഹദോസിലൂടെയും രണ്ടാം വത്തിക്കാന്‍ സൂനഹദോസിലൂടെയും സഭാ പിതാക്കന്മാരിലൂടെയും വിശുദ്ധന്മാരിലൂടെയും പരിശുദ്ധ കുര്‍ബാനയെക്കുറിച്ചു പരിശുദ്ധാത്മാവ് നല്‍കിയിട്ടുള്ള 600 ലധികം സ്വര്‍ഗീയ വെളിപ്പെടുത്തലുകളാണ് ദിവ്യ കാരുണ്യ പ്രദശനത്തിലൂടെ നടത്തപ്പെടുന്നത്.
ഒപ്പം ലോകമെമ്പാടും നടന്നിട്ടുള്ള 100ലധികം ദിവ്യ കാരുണ്യ അദ്ഭുതങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദര്‍ശനം ഓരോ വിശ്വാസിയുടെയും ആത്മീയ ജീവിതത്തില്‍ വലിയ അനുഗ്രഹങ്ങള്‍ക്ക് ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26