റമദാനിൽ ഷാർജയിലെ സ്കൂള്‍-ഓഫീസ്-പാർക്കിംഗ് സമയക്രമമിങ്ങനെ

റമദാനിൽ ഷാർജയിലെ സ്കൂള്‍-ഓഫീസ്-പാർക്കിംഗ് സമയക്രമമിങ്ങനെ

ഷാർജ: റമദാന്‍ ആരംഭിക്കാനിരിക്കെ ഷാർജ എമിറേറ്റിലെ സ്കൂളുകളുടെയും ഓഫീസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് സർക്കാർ ഓഫീസുകളുടെ സമയക്രമം. ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നവരാണെങ്കില്‍ അതിന് അനുസരിച്ച് സമയം ക്രമീകരിക്കാം. നേരത്തെ യുഎഇയുടെ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം ജോലി സമയം സംബന്ധിച്ച് നിർദ്ദേശം നല്‍കിയിരുന്നു. അത് അനുസരിച്ച് വെള്ളിയാഴ്ചകളില്‍ രാവിലെ 9 മുതല്‍ 12 വരെയാണ് പ്രവൃത്തി സമയം.

പൊതു സ്കൂളുകളിലേയും സർവ്വകലാശാലകളിലെയും വിദ്യാർത്ഥികള്‍ക്ക് വെളളിയാഴ്ചകളില്‍ ആവശ്യമെങ്കില്‍ വീട്ടിലിരുന്നുളള പഠനം തെരഞ്ഞെടുക്കാം. എന്നാല്‍ പരീക്ഷകള്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാവുന്നതാണ്. സ്വകാര്യ മേഖലയിലെ ജോലി സമയം സംബന്ധിച്ചും അധികൃതർ നിർദ്ദേശം നല്‍കിയിരുന്നു. പ്രവർത്തന സമയം ദീർഘിപ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമാണ്. ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അനുമതി വാങ്ങേണ്ടത്. അതേസമയം റസ്റ്ററന്‍റുകള്‍ക്കും ബേക്കറികള്‍ക്കും കഫറ്റീരിയകള്‍ക്കും പ്രത്യേക അനുമതി വാങ്ങാതെ തന്നെ അർദ്ധരാത്രി വരെ പ്രവർത്തിക്കാം.

ഷാർജയില്‍ പെയ്ഡ് പാർക്കിംഗ് സമയത്തിലും മാറ്റമുണ്ട്. ശനിമുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ് പെയ്ഡ് പാർക്കിംഗ്. ബ്ലൂ സോണ്‍ ഒഴികെയുളള ഇടങ്ങളില്‍ വെള്ളിയാഴ്ചകളില്‍ പാർക്കിംഗ് സൗജന്യമമാണ്. പളളികളുടെ പരിസരങ്ങളില്‍ അദാന്‍ സമയം (പ്രാർത്ഥന സമയം) മുതല്‍ ഒരു മണിക്കൂർ നേരത്തേക്ക് പാർക്കിംഗ് സൗജന്യമാണ്. എമിറേറ്റിലെ പൊതു പാർക്കുകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും വൈകീട്ട് 4 മുതല്‍ അർദ്ധരാത്രി 12 മണിവരെ പ്രവർത്തിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.