ദുബായ്: യുഎഇയിലെ പൊതുമേഖല-സർക്കാർ സ്ഥാപനങ്ങളില്‍ ജോലി ഒഴിവുകള്‍. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ), ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍, ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്മെന്‍റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്‍റ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിരവധി ഒഴിവുകള്‍ പരസ്യം ചെയ്തിരിക്കുന്നത്. ജോലിയിൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്‍റെ റിക്രൂട്ട്മെന്‍റ് പോർട്ടൽ വഴി അപേക്ഷിക്കാം.
ഹെപ്പറ്റോബിലിയറിക്കുള്ള കണ്‍സള്‍ട്ടന്‍റ് ജനറല്‍ സര്‍ജറി
ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍
40,000- 50,000 ദിര്‍ഹമാണ് ശമ്പളം.
യോഗ്യത: അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള ബിരുദം, അംഗീകൃത മെഡിക്കല്‍ സ്ഥാപനങ്ങളിലെ അംഗത്വം/ഫെലോഷിപ്പ്.
റേഡിയോഗ്രാഫര്‍
സ്ഥാപനം: ദുബായ് അക്കാദമിക് ഹെല്‍ത്ത് കോര്‍പ്പറേഷന്‍
ശമ്പളം: 10,000 ദിര്‍ഹത്തില്‍ താഴെ
യോഗ്യത: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റേഡിയോഗ്രാഫിയില്‍ ബിരുദം/ഹയര്‍ ഡിപ്ലോമ
മള്‍ട്ടിമീഡിയ സ്‌പെഷ്യലിസ്റ്റ്
സ്ഥാപനം: മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്മെന്റ്
ശമ്പളം: 10,000-20,000 ദിര്‍ഹം
യോഗ്യത: ഫിലിം സ്റ്റഡീസ്, ഛായാഗ്രഹണം, മള്‍ട്ടിമീഡിയ, ഡിജിറ്റല്‍ പ്രൊഡക്ഷന്‍ അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ ബിരുദം. അനുബന്ധ മേഖലയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇന്‍സ്ട്രക്ഷണല്‍ ഡിസൈനര്‍
സ്ഥാപനം: മുഹമ്മദ് ബിന്‍ റാഷിദ് സ്‌കൂള്‍ ഓഫ് ഗവണ്മെന്റ്
ശമ്പളം: 10,000-20,000 ദിര്‍ഹം
യോഗ്യത: വിദ്യാഭ്യാസം, ഇന്‍സ്ട്രക്ഷണല്‍ ഡിസൈന്‍, സാങ്കേതികവിദ്യ തുടങ്ങിയ മേഖലയില്‍ ബിരുദം. ഒരു മാസ്റ്റര്‍ ബിരുദം അഭിലഷണീയം. ഇന്‍സ്ട്രക്ഷണല്‍ ഡിസൈനില്‍ 5 വര്‍ഷത്തെ പരിചയം. ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ അനുഭവപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ചീഫ് സിസ്റ്റം ഓഫീസര്‍
സ്ഥാപനം: ധനകാര്യ വകുപ്പ്
യോഗ്യത: ബാച്ചിലേഴ്‌സ് ബിരുദവും എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലകളില്‍ ബിരുദാനന്തര ബിരുദവും 4 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ചീഫ് ബിസിനസ് കണ്ടിന്യുയിറ്റി സ്‌പെഷ്യലിസ്റ്റ്
സ്ഥാപനം: ധനകാര്യ വകുപ്പ്
യോഗ്യത: ഒരു ബാച്ചിലേഴ്‌സ് ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. അതോടൊപ്പം ബന്ധപ്പെട്ട മേഖലയിലെ 16 വര്‍ഷത്തെ പരിചയം/ ബിരുദാനന്തര ബിരുദവും എട്ട് വര്‍ഷത്തെ പരിചയവും/ പിഎച്ച്ഡിയും സമാനമായ തൊഴില്‍ മേഖലകളില്‍ ആറു വര്‍ഷം പരിചയവും.
സീനിയര്‍ ഐടി ഓഡിറ്റര്‍
സ്ഥാപനം: ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലയിലോ ബിരുദം.
ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍
സ്ഥാപനം: ഫിനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി
യോഗ്യത: അക്കൗണ്ടിംഗ്/ഫിനാന്‍സില്‍ ബാച്ചിലേഴ്‌സ് ബിരുദം
ചീഫ് സ്‌പെഷ്യലിസ്റ്റ് - എന്‍റർപ്രൈസ് ആര്‍ക്കിടെക്ചര്‍
സ്ഥാപനം: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി
യോഗ്യത: ഐടി, കമ്പ്യൂട്ടര്‍ സയന്‍സസ് അല്ലെങ്കില്‍ എഞ്ചിനീയറിംഗ്, പ്രോഗ്രാം മാനേജ്‌മെന്‍റ് പ്രൊഫഷണല്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.