ടെലിഗ്രാമിന്റെ പ്രവര്‍ത്തനം തടയണം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

 ടെലിഗ്രാമിന്റെ പ്രവര്‍ത്തനം തടയണം; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: തല്‍ത്സമയ സന്ദേശം അയയ്ക്കല്‍ സേവനമായ ടെലിഗ്രാമിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തിയുള്ള അശ്ലീല ഉള്ളടക്കം ടെലിഗ്രാം പ്രചരിപ്പിക്കുന്നുവെന്ന് വാദിച്ച് ഒരു സ്ത്രീയാണ് പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രകാരം ഹര്‍ജിക്കാരന് ടെലിഗ്രാമിന്റെ ഗ്രീവന്‍സ് ഓഫീസറെ സമീപിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ ഹര്‍ജിയാണ് കേരള ഹൈക്കോടതി തള്ളിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ടെലിഗ്രാം സേവനങ്ങള്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ വിഭിന്നത സൃഷ്ടിക്കുന്നതിനും ഉപയോഗിക്കുന്നു. ടെലിഗ്രാം ഉപയോക്താക്കള്‍ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്തതിനാല്‍ അന്വേഷണ നടപടികള്‍ പൂര്‍ത്തീയാക്കാന്‍ ഏജന്‍സിയ്ക്ക് കഴിഞ്ഞിട്ടില്ല എന്നും ഹര്‍ജിയില്‍ പറയുന്നു.

സംഭവത്തോടനുബന്ധിച്ച് ഗ്രീവന്‍സ് ഓഫീസര്‍ക്ക് പരാതി നല്‍കുന്നതിന് പകരം അന്വേഷണ ഏജന്‍സിയ്ക്കോ സൈബര്‍ ക്രൈം സെല്ലിലോ പരാതി നല്‍കാനുള്ള അവകാശം ഹര്‍ജിക്കാരനുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹര്‍ജിക്കാരന് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.